മുത്തലാഖ് ബിൽ ചർച്ച 27ന്
text_fieldsന്യൂഡൽഹി: മുത്തലാഖ് കുറ്റകരമാക്കുന്ന ബിൽ പാസാക്കുന്നതിന് ബഹളാന്തരീക്ഷം ഒഴിവാ ക്കി ചർച്ചയിൽ പെങ്കടുക്കാൻ പ്രതിപക്ഷം. ഇൗ സാഹചര്യത്തിൽ ബില്ലിന്മേൽ ചൊവ്വാഴ്ച വി ശദ ചർച്ച നിശ്ചയിച്ചു. ഒറ്റയടിക്ക് വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് രണ്ടുവ ർഷത്തെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാക്കി മാറ്റുന്നതിനാണ് സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചുള്ള മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ.
അത് പാസാക്കുന്നതിന് സഹകരിക്കണമെന്ന് പാർലമെൻററികാര്യ മന്ത്രി നരേന്ദ്രസിങ് തോമർ വ്യാഴാഴ്ചത്തെ ബഹളങ്ങൾക്കിടയിൽ ലോക്സഭയിൽ അഭ്യർഥിച്ചു. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സഹകരിക്കുമെന്ന് കോൺഗ്രസിെൻറ സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. ഇതോടെ 27ന് ചർച്ച നിശ്ചയിക്കുന്നതായി നിയമമന്ത്രി രവിശങ്കർ പ്രസാദ് സഭയെ അറിയിച്ചു.
തിങ്കളാഴ്ചയാണ് മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ സഭാസമ്മേളനത്തിൽ ലോക്സഭ അവതരിപ്പിച്ച് പാസാക്കി രാജ്യസഭയുടെ പരിഗണനക്ക് വിട്ടതാണ്. എന്നാൽ, അതിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് പ്രതിപക്ഷത്തിന് മേൽകൈയുള്ള രാജ്യസഭയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതനുസരിച്ച് ചില ഭേദഗതികൾ സർക്കാർ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. ഇതേത്തുടർന്ന് സമ്മേളനം പിരിഞ്ഞശേഷം സെപ്റ്റംബറിൽ ഭേദഗതി വ്യവസ്ഥകളോടെ ഒാർഡിനൻസ് കൊണ്ടുവന്നു. ഇൗ ഒാർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണ് ഇപ്പോൾ ലോക്സഭയിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.