മുത്തലാഖ് ബിൽ ലോക്സഭ രണ്ടാമതും പാസാക്കി
text_fieldsന്യൂഡൽഹി: കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ തുടങ്ങി പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ ഇറങ്ങി പ്പോക്കിനിടയിൽ മുത്തലാഖ് ബിൽ മോദി സർക്കാർ വീണ്ടും ലോക്സഭയിൽ പാസാക്കി. ധിറുതി പ ിടിച്ച് വികല നിയമനിർമാണം നടത്തുന്നതിനു പകരം വിശദപരിശോധനക്ക് പാർലമെൻറി െൻറ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന വിവിധ പാർട്ടികളുടെ ആവശ്യം തള്ളിയാണ് സർ ക്കാർ ബിൽ പാസാക്കിയത്. എൻ.കെ. പ്രേമചന്ദ്രനും മറ്റും കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ 1 2നെതിരെ 238 വോട്ടിന് തള്ളി. മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് ബിൽ ക ൃത്യം ഒരു വർഷം മുമ്പ് ലോക്സഭയിൽ ദീർഘചർച്ചക്കു ശേഷം പാസാക്കിയിരുന്നു.
ഒറ്റയടിക്ക് വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാഖ് രീതി നിരോധിച്ച സുപ്രീംകോടതി വിധിയുടെ പിൻബലത്തിലായിരുന്നു ഇത്. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭ ബിൽ വിശദപഠനത്തിന് സഭാസമിതിക്കു വിട്ടു. അതേസമയം, സഭാസമിതിയുടെ ശിപാർശക്കു കാത്തുനിൽക്കാതെ ബില്ലിന് നിയമപ്രാബല്യം നൽകാൻ ഒാർഡിനൻസ് ഇറക്കുകയാണ് സർക്കാർ ചെയ്തത്. ഒാർഡിനൻസിെൻറ കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് ബിൽ പുതുക്കിയ രൂപത്തിൽ വീണ്ടും ലോക്സഭയിൽ കൊണ്ടുവന്ന് പാസാക്കിയത്. ബിൽ ഇനി രാജ്യസഭക്ക് വിടും. രാജ്യസഭയിൽ പാസാകാൻ ഇടയില്ലെങ്കിലും മുത്തലാഖ് തടയാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നതിെൻറ നേട്ടം സമ്പാദിക്കാനാണ് സർക്കാർ ശ്രമം.
മുത്തലാഖ് ബിൽ പാസാക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രതക്കു പിന്നിൽ രാഷ്ട്രീയമല്ലാതെ മെറ്റാന്നുമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ഭരണസഖ്യത്തിലെ എല്ലാവരുടെയും പൂർണ പിന്തുണ പോലും സർക്കാറിന് ലോക്സഭയിൽ കിട്ടിയില്ല. എന്നാൽ, മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പ്രതിബദ്ധമാണെന്ന വിശദീകരണമാണ് നാലു മണിക്കൂറിലേറെ നീണ്ട മുത്തലാഖ് ബിൽ ചർച്ചയിലുടനീളം സർക്കാർ ആവർത്തിച്ചത്.
കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, ടി.ഡി.പി, ബി.ജെ.ഡി, മുസ്ലിം ലീഗ്, എ.െഎ.എ.ഡി.എം.കെ, ആർ.എസ്.പി തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും തിരക്കിട്ട നിയമനിർമാണത്തിന് എതിരായിരുന്നു. സുപ്രീംകോടതി നിരോധിച്ച പശ്ചാത്തലത്തിൽ ഇത്തരമൊരു നിയമനിർമാണത്തിെൻറ ആവശ്യംതന്നെയില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. മുത്തലാഖിന് ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നത് ഭരണഘടന വിരുദ്ധമാണെന്ന വാദം സർക്കാർ അംഗീകരിച്ചില്ല. ബില്ലിനെ എതിർക്കുന്നില്ലെങ്കിലും സർക്കാറിെൻറ ഉദ്ദേശ്യത്തെ സഖ്യകക്ഷിയായ ശിവസേനയും ചോദ്യം ചെയ്തു.
മതപരമായ വിഷയങ്ങളിൽ സർക്കാർ ഇടപെടരുതെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു. ഒരേ വിഷയത്തിൽ രണ്ട് മത വിഭാഗങ്ങൾക്ക് രണ്ടു തരം ശിക്ഷയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടി. വിവാഹ മോചന കുറ്റത്തിന് ഹിന്ദുക്കൾക്ക് ഒരു വർഷവും മുസ് ലിംകൾക്ക് മൂന്നു വർഷവും ശിക്ഷ നൽകുന്നത് എന്തുകൊണ്ടാണെന്നും ഉവൈസി ചോദിച്ചു.
ഒറ്റയടിക്ക് വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാക്കി മാറ്റുന്നതിനാണ് സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചുള്ള മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ മോദി സർക്കാർ കൊണ്ടു വന്നത്. കഴിഞ്ഞ സഭാ സമ്മേളനത്തിൽ ലോക്സഭ അവതരിപ്പിച്ച് പാസാക്കി രാജ്യസഭയുടെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ, അതിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് പ്രതിപക്ഷത്തിന് മേൽകൈയുള്ള രാജ്യസഭയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
അതനുസരിച്ച് ചില ഭേദഗതികൾ സർക്കാർ കൊണ്ടു വന്നെങ്കിലും പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. ഇതേത്തുടർന്ന് സമ്മേളനം പിരിഞ്ഞ ശേഷം സെപ്റ്റംബറിൽ ഭേദഗതി വ്യവസ്ഥകളോടെ ഒാർഡിനൻസ് കൊണ്ടുവന്നു. ഇൗ ഒാർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണ് ഇപ്പോൾ ലോക്സഭയിൽ പാസായത്. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനക്കായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.