മുത്തലാഖ് ബിൽ ഇന്ന് രാജ്യ സഭയിൽ
text_fieldsന്യൂഡൽഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നില്‍ക്കുന്നതിനാല്‍ തന്നെ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കല്‍ സര്‍ക്കാരിന് എളുപ്പമല്ല.
വെള്ളിയാഴ്ച്ച ലോക്സഭയില്‍ അവതിരിപ്പിച്ച മുസ്‍ലിം സ്ത്രീ വിവാഹ സംരക്ഷണാവകാശ ബില്‍ ഭേദഗതികള്‍ പോലും വരുത്താതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കുന്നത് തലവേദനയാണ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാജയപ്പെടുമെന്നതിനാല്‍ ഇന്നലെ ബില്ലവതരണം ഒഴിവാക്കി സര്‍ക്കാര്‍ സമവായത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയംകണ്ടില്ല.
വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നതടക്കമുള്ള ബില്ലിലെ പല വ്യവസ്ഥകളോടും ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസും ഇടത്പക്ഷവുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടേയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.