മുത്തലാഖ് ബിൽ പിൻവലിക്കണം –ജമാഅത്തെ ഇസ്ലാമി
text_fieldsപാലക്കാട്: ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ ഭരണഘടനക്കും സ്ത്രീതാൽപര്യങ്ങൾക്കും ഇസ്ലാമിക ശരീഅത്തിനും വിരുദ്ധമായതിനാൽ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി. ബിൽ, മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25ാം വകുപ്പിന് എതിരാണ്. ബില്ലിെല അഞ്ചാംവകുപ്പനുസരിച്ച് മുത്തലാഖ് ചൊല്ലുന്ന പുരുഷൻ ഭാര്യക്കും മക്കൾക്കും ചെലവിനുനൽകണം. എന്നാൽ, ജയിലിലടക്കപ്പെട്ടാൽ ഇയാൾക്ക് എങ്ങനെയാണ് ചെലവിന് നൽകാനാകുക? ഇസ്ലാമിക ശരീഅത്ത് അടക്കമുള്ള വിഷയങ്ങളിൽ പാണ്ഡിത്യമുള്ളവരുമായും മുസ്ലിം-സ്ത്രീ സംഘടനകളുമായും ചർച്ച നടത്താതെ തിരക്കിട്ട് ബിൽ പാസാക്കിയതിൽ യോഗം അത്ഭുതം പ്രകടിപ്പിച്ചു. നിയമനിർമാണത്തിനുപകരം സാമൂഹികപരിഷ്കരണ നടപടികളിലൂടെവേണം മുത്തലാഖിനെ സമീപിക്കാനെന്നും യോഗം അഭിപ്രായപ്പെട്ടു.
ജറൂസലമിനെ ഇസ്രായേൽതലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിയെ യോഗം അപലപിച്ചു. ട്രംപിെൻറ പ്രഖ്യാപനം ഏകപക്ഷീയവും നീതിക്ക് നിരക്കാത്തതുമാണ്. തീരുമാനത്തിനെതിരെ യു.എൻ സുരക്ഷാസമിതിയിൽ നിലപാടെടുത്ത കേന്ദ്രസർക്കാറിനെ യോഗം അഭിനന്ദിച്ചു.
രാജ്യത്തെ സാമ്പത്തികസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യോഗം, കഴിഞ്ഞവർഷം 70 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിെൻറ െതറ്റായ സാമ്പത്തികനയമാണ് ഇതിനിടയാക്കിയത്. നോട്ടുനിരോധനം ബുദ്ധിഹീനമായ കാൽവെപ്പായിരുന്നു. ആസൂത്രണമില്ലാതെ നടപ്പാക്കിയ ചരക്കുേസവനനികുതി ചെറുകിടവ്യവസായമേഖലയെ വൻ നഷ്ടത്തിലാക്കി. പൊതുജനങ്ങളെ ബാധിക്കുന്ന സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും നികുതിനിരക്ക് ശരിയായി പുനർനിർണയിക്കണം. ജി.എസ്.ടി കൗൺസിലിെന പാർലമെൻറിെൻറ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.