മുത്തലാഖ് തടയാൻ മുസ്ലിംകൾ തന്നെ മുന്നോട്ടുവരെട്ട –വെങ്കയ്യ നായിഡു
text_fieldsബംഗളൂരു: മുത്തലാഖ് തടയാൻ മുസ്ലിംകൾ തന്നെ മുന്നോട്ടുവരെട്ടയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും. മുസ്ലിം സമുദായത്തിൽ ഇതുസംബന്ധിച്ച ചർച്ചക്ക് അവസരമൊരുക്കിയശേഷമേ നിയമനിർമാണം നടത്തൂ. ഹിന്ദു സമുദായത്തിൽ നിലനിന്ന പല ദുരാചാരങ്ങളെയും അവസാനിപ്പിച്ചപോലെ മുത്തലാഖ് തടയാൻ മുസ്ലിംകൾ തന്നെ മുന്നോട്ടുവരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ ഡോ.എം.എസ്. രാമയ്യയുടെ പ്രതിമ അനാച്ഛാദനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രിയും രജനീകാന്തും തമ്മിൽ കൂടിക്കാഴ്ച നടക്കാൻ താൻ ഇടനിലക്കാരനാവേണ്ട കാര്യമില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രജനീകാന്ത് വലിയ നടനാണ്. മോദി വലിയ നേതാവും. അവർക്ക് പരസ്പരം കാണാൻ തടസ്സമൊന്നുമില്ല. തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെയിലെ തർക്കം അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വാഗ്ദാനങ്ങൾ പാലിക്കാൻ തമിഴ്നാട്ടിൽ സുസ്ഥിര സർക്കാർ വേണമെന്നും പറഞ്ഞു.
എ.െഎ.എ.ഡി.എം.കെയുടെ ആഭ്യന്തര കാര്യത്തിൽ കേന്ദ്രം ഇടപെടില്ല. ഒ.പന്നീർസെൽവത്തിനും കെ. പളനിസാമിക്കുമിടയിൽ ബി.ജെ.പിക്ക് ചോയ്സുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.