മുത്തലാഖ് ബിൽ സഭാസമിതിക്ക് വിടാൻ പ്രമേയം കൊണ്ടുവരും
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ രാജ്യസഭയിൽ സർക്കാറുമായി ബലാബലത്തി ന് പ്രതിപക്ഷം. ലോക്സഭ പാസാക്കിയ ബിൽ അടുത്ത ദിവസം രാജ്യസഭയുടെ പരിഗണനക്ക് എത്തു േമ്പാൾ, വിശദപഠനത്തിന് സഭാ സമിതിക്കു വിടാൻ പ്രതിപക്ഷം പ്രമേയം കൊണ്ടുവരും. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിൽ നിരവധി പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾ തള്ളിയാണ് മുത്തലാഖ് ബിൽ രണ്ടാമതും സർക്കാർ പാസാക്കിയത്. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് മേൽക്കൈ. സർക്കാറിനെ പലപ്പോഴും സഹായിക്കാറുള്ള എ.െഎ.എ.ഡി.എം.കെ മുത്തലാഖ് ബില്ലിനെ എതിർക്കുന്നത് പ്രതിപക്ഷത്തിെൻറ ബലം കൂട്ടും.
ലോക്സഭ കഴിഞ്ഞതവണ പാസാക്കിയ ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ സെലക്ട് കമ്മിറ്റിക്ക് വിടാൻ സർക്കാർ നിർബന്ധിതമായിരുന്നു. ഒാർഡിനൻസ് ഇറക്കിയാണ് സർക്കാർ മുത്തലാഖ് അജണ്ട മുന്നോട്ടു നീക്കിയത്. അതിെൻറ കാലാവധി തീരുന്ന മുറക്കാണ് വീണ്ടും ബിൽ പുതുക്കി ലോക്സഭയിൽ എത്തിച്ച് പാസാക്കിയത്. ഇൗ ബിൽ രാജ്യസഭ കൂടി പാസാക്കാതെ നിയമമാവില്ല. പാസാക്കാതെ സഭാ സമിതിയുടെ പഠനത്തിന് വിടുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് പ്രതിപക്ഷം നീങ്ങുന്നത്.
മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിൽ നിരവധി പ്രതിപക്ഷ പാർട്ടി എം.പിമാർ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ട്. എ.െഎ.എ.ഡി.എം.കെയുടെയും പിന്തുണ പ്രമേയത്തിന് ലഭിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസാണ് പ്രമേയത്തിന് മുൻകൈ എടുത്തിരിക്കുന്നത്. രാജ്യസഭയിലെ സാഹചര്യങ്ങൾ മനസ്സിലാക്കാതെയല്ല സർക്കാർ വിവാദ ബില്ലുമായി പാർലമെൻറിൽ എത്തിയത്. ഒരുവട്ടം പരാജയപ്പെട്ട ശ്രമം വീണ്ടും നടത്തുന്നത് മുത്തലാഖ് വിഷയത്തിൽ പാർലമെൻറിലും പുറത്തും ചർച്ച കൊഴുപ്പിക്കാനാണ്. അത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.