മുത്തലാഖ് കരട് ബിൽ: കൂടിയാലോചന നടന്നില്ലെന്ന് മുസ്ലിം നേതാക്കൾ
text_fieldsന്യൂഡൽഹി: മുത്തലാഖ് നിയമ വിരുദ്ധവും ജാമ്യമില്ലാത്ത കുറ്റവുമായി കണക്കാക്കുന്ന കരട് ബിൽ കേന്ദ്രസർക്കാർ തയാറാക്കിയത് തങ്ങളുമായി കൂടിയാലോചിക്കാതെെയന്ന് മുസ്ലിം നേതാക്കൾ. നിയമനിർമാണത്തിനു മുമ്പ് മുസ്ലിം നേതാക്കളുമായി കൂടിയാലോചന നടത്താൻ സർക്കാർ തയാറാവണമെന്ന് സച്ചാർ കമ്മിറ്റിയിൽ ഒാഫിസർ ഒാൺ സ്െപഷൽ ഡ്യൂട്ടി ചാർജ് വഹിച്ചിരുന്ന ഡോ. സഫർ മഹ്മൂദ് ആവശ്യപ്പെട്ടു. വ്യക്തിനിയമം സംബന്ധിച്ച കാര്യങ്ങളിൽ മുസ്ലിം പണ്ഡിതരുമായി കൂടിയാലോചിക്കുന്ന രീതി നേരത്തേയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനക്ക് സർക്കാർ തയാറാവണമെന്ന് മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം ഡോ. എസ്.ക്യു.ആർ. ഇല്യാസും ആവശ്യപ്പെട്ടു. താൻ മുത്തലാഖിന് എതിരാണെന്നും അത് അനിസ്ലാമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ മാസം 15ന് ആരംഭിക്കുന്ന പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. മുത്തലാഖിന് മൂന്നു വര്ഷം വരെ തടവും പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കരട് ബിൽ സംസ്ഥാനങ്ങളുടെ പരിഗണനക്ക് അയച്ചിരിക്കുകയാണ് കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.