ഇസ്ലാമിക നിയമത്തിൽ മുത്തലാഖിന് അനുമതിയില്ല –വെങ്കയ്യ നായിഡു
text_fieldsഹൈദരാബാദ്: ഇസ്ലാമിക നിയമത്തിൽ മുത്തലാഖിന് അനുമതിയില്ലെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് മതപരമായ പ്രശ്നമല്ല. മറ്റ് സ്ത്രീകളെപ്പോലെ മുസ്ലിം സ്ത്രീകൾക്ക് അന്തസോടെയും സമത്വത്തോടെയും ജീവിക്കാനുള്ള അവകാശത്തിെൻറയും പ്രശ്നമാണിത്. ഇൗ വിവേചനം അവസാനിപ്പിക്കണമെന്നും രാഷ്ട്രീയവൽകരിക്കരുതെന്നും വെങ്കയ്യ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖ് വിഷയം രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ നായിഡു തള്ളി. മുസ്ലിംകൾ ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും നായിഡു കൂട്ടിച്ചേർത്തു.
മുത്തലാഖ് വിഷയത്തിൽ കോൺഗ്രസുകാർ വർഷങ്ങളായി മൗനത്തിലായിരുന്നത് എന്തുകൊണ്ടാണെന്നതിന് അവർ ഉത്തരം പറയണമെന്നും നായിഡു ആവശ്യപ്പെട്ടു. കോൺഗ്രസുകാർ ന്യൂനപക്ഷങ്ങൾക്കുവേണ്ടി പോരാടുന്നവരാണെന്നാണ് പറയുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് അവർക്ക് ഒരുവിധ ആശങ്കയുമില്ല. മതത്തിെൻറ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിെൻറയും അസമത്വത്തിെൻറയും പ്രശ്നമാണിത്.
കുറച്ച് രാഷ്ട്രീയക്കാർ മനപൂർവം ചില കാര്യങ്ങൾ മറക്കുകയും ചില കാര്യങ്ങൾ പറയുകയും ചെയ്യുന്നു. പ്രതിപക്ഷം സർക്കാറിെൻറ നടപടികളെ തടസപ്പെടുത്തനാണ് മുതിരുന്നത്. അവർ എല്ലാകാര്യങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ജനഹിതത്തിെൻറ നീതിശാസ്ത്രം അറിയാൻ അവർക്ക് കഴിയുന്നില്ല. അതേസമയം ഇന്ത്യ മോദിയുടെ കീഴിയിൽ കൂട്ടിയോജിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് പോകുവാൻ കഴിയില്ല. അടുത്ത് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം ഇൗ സന്ദേശമാണ് പ്രകടമാക്കിയതെന്നും നായിഡു വ്യക്തമാക്കി.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.