മുത്തലാഖ്: അഞ്ച് ജഡ്ജിമാർ, അഞ്ച് സമുദായക്കാർ
text_fieldsന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ മുത്തലാഖ് വിഷയത്തിൽ നടന്നത് ആറ് ദിവസം നീണ്ടു നിന്ന വാദപ്രതിവാദം. 2017 മെയ് 12 മുതൽ 18 വരെയായിരുന്നു സുപ്രിംകോടതിയിൽ ചൂടേറിയ വാദപ്രതിവാദം നടന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ കുര്യന് ജോസഫ്, രോഹിങ്ടണ്‍ നരിമാന്, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍ , പാഴ്സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര് വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. അഞ്ചംഗ ഭരണഘടന ബെഞ്ചിനു മുമ്പാകെ അറ്റോണി ജനറൽ മുകുൾ രോഹതഗിയാണ് സർക്കാറിെൻറ നിലപാട് അന്ന് വ്യക്തമാക്കിയത്. മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ മുസ്ലിം വനിതയുടെ അന്തസ്സിനും സാമൂഹിക പദവിക്കും ആഘാതമേൽപിക്കുന്നതാണെന്നും ഇവ പിന്തുടരുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
സമുദായത്തിലെ പുരുഷന്മാർക്കും മറ്റു സമുദായങ്ങളിലെ വനിതകൾക്കുമുള്ള തുല്യാവകാശം മുസ്ലിം വനിതക്ക് നിഷേധിക്കപ്പെടുകയാണ്. ഇതര രാജ്യങ്ങളിലെ മുസ്ലിം വനിതകൾക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇവിടെയില്ല. മുസ്ലിംകൾക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ ഗൗരവമുള്ള പ്രശ്നങ്ങളാണെന്നും ഇത് ൈവകാരിക വിഷയമാണെന്നും മാർച്ച് 30ന് നിരീക്ഷിച്ച സുപ്രീംകോടതി ഇൗ സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ ഭരണഘടനബെഞ്ച് മേയ് 11 മുതൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഭരണഘടനയുടെ 21ാം ഖണ്ഡിക ഉറപ്പുനൽകുന്ന അവകാശങ്ങളും മാന്യതയും പരമപ്രധാനമാണ്. മുത്തലാഖ് പോലുള്ള രീതികൾ ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജികളിലെ ആവശ്യം. മുസ്ലിം വ്യക്തിനിയമങ്ങളിൽ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി പരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ലെന്നും ജനസംഖ്യയിൽ എട്ട് ശതമാനം വരുന്ന മുസ്ലിം വനിതകളുടെ പ്രശ്നമാണിതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഒറ്റയിരിപ്പിലുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ഭീതി അവരെ അലട്ടുന്നു. ഒരു മതേതര ജനാധിപത്യക്രമത്തിൽ ഒരു മതത്തിന് തുല്യവകാശവും അഭിമാനവും സാമൂഹിക പദവിയും നിഷേധിക്കാനാവുമോ എന്നതാണ് മൗലികപ്രശ്നം.
മുത്തലാഖിൽ മാത്രം കേന്ദ്രീകരിക്കുമെന്നും നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങൾ ഭാവിയിൽ പരിഗണിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമായിരിക്കുമെന്നും സുപ്രീംകോടതി വാദം കേൾക്കലിനിടയിൽ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ഭരണഘടനക്ക് നിരക്കാത്തതിനാൽ അസാധുവാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ വ്യക്തിനിയമത്തിെൻറ ഭാഗമാണെന്നിരിക്കെ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലിം സമുദായം തന്നെയായിരിക്കണം, കോടതി ഇടപെടാൻ പാടില്ലെന്ന് വ്യക്തിനിയമ ബോർഡ് വാദിച്ചു.
അമിക്കസ് ക്യൂറിയായി സൽമാൻ ഖുർഷിദ്
മുത്തലാഖ് കേസിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് കോടതിക്ക് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.
പാപമെന്നോ അധാർമികമെന്നോ ദൈവം കൽപിച്ചതിന് നിയമസാധുത നൽകാൻ മനുഷ്യന് കഴിയുമോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. സൽമാൻ ഖുർശിദിെൻറ വാദമുഖങ്ങൾക്കുള്ള മറുപടിയായാണ് കോടതി അന്ന് പരാമർശം നടത്തിയത് . മുത്തലാഖ് അപരാധമാണെങ്കിലും ഇസ്ലാമിൽ അനുവദനീയമാണെന്ന് സൽമാൻ ഖുർശിദ് ചൂണ്ടിക്കാട്ടി. മുത്തലാഖിനെക്കുറിച്ച് ഇസ്ലാമിലെ വിവിധ ചിന്താധാരകളെക്കുറിച്ച് കോടതിക്ക് ഏറ്റവും നന്നായി വഴികാട്ടാൻ കഴിയുന്നത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിനായിരിക്കുമെന്ന് സൽമാൻ ഖുർശിദ് പറഞ്ഞു. മുത്തലാഖ് മൗലികമല്ലെന്നു മാത്രമല്ല, ഇസ്ലാമിലെ എല്ലാറ്റിനെയും ലംഘിക്കുകയും ചെയ്യുന്നതായി ഹരജിക്കാരെ പ്രതിനിധാനം ചെയ്യുന്ന മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.
മുത്തലാഖ് അടിസ്ഥാനപരമായി വനിതകളോട് അനീതി കാട്ടുന്നതായി ദേശസുരക്ഷ ബോധവത്കരണ ഫോറത്തിനു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ രാംജത് മലാനി വാദിച്ചത്. ദൈവത്തിന് നിരക്കാത്ത രീതിയാണത്. പുരുഷൻ ഏതു വിധത്തിൽ വാദിച്ചാലും അത് പരിഹരിച്ചെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയാണ് എന്നതുകൊണ്ട് വനിതകളോട് ഒരുവിധ വിവേചനവും സാധ്യമല്ല. സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഏതു നിയമവും. ഭരണഘടനയുടെ 13ാം അനുച്ഛേദത്തിനു കീഴിൽ മുത്തലാഖ് കൊണ്ടുവരുന്നതിൽനിന്ന് കോടതി ഒഴിഞ്ഞുമാറരുതെന്ന് അേദ്ദഹം ഉണർത്തിയിരുന്നു.
മുത്തലാഖ് രീതി അവസാനിച്ചാലത്തെ അനന്തരഫലം എന്താണെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ്.എസ്. ഖെഹാർ പറഞ്ഞു. മുത്തലാഖിൽ ഉഭയകക്ഷി സമ്മതം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.മതം, ജാതി, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ 15ാം അനുച്ഛേദം രാഷ്ട്രത്തിെൻറ നിയമത്തെക്കുറിച്ചാണ് പറയുന്നത്. കോടതിയിൽ ചർച്ച ചെയ്യപ്പെടുന്നത് വ്യക്തിനിയമമാണെന്ന് ചീഫ് ജസ്റ്റിസ് അന്ന് കൂട്ടിച്ചേർത്തിരുന്നു.
'ഭരണഘടനയുടെ മാത്രമല്ല, ന്യൂനപക്ഷ നിയമത്തിെൻറയും സംരക്ഷകരാണ് തങ്ങൾ'
മുത്തലാഖ് അസാധുവും ഭരണഘടനാ വിരുദ്ധവുമായി കോടതി പ്രഖ്യാപിച്ചാൽ, മുസ്ലിംകളുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുത്തലാഖ് സമ്പ്രദായം അസാധുവാക്കിയാൽ വിവാഹേമാചനത്തിന് മുസ്ലിം പുരുഷനു മുന്നിലുള്ള വഴി എന്താണെന്ന് ജസ്റ്റിസ് യു.യു. ലളിത് ചോദിച്ചപ്പോഴായിരുന്നു മുകുൾ രോഹതഗിയുടെ മറുപടി. എന്നാൽ, ചീഫ് ജസ്റ്റിസ് ജെ.എസ്. േഖഹാർ ഇടപെട്ടു. സുപ്രീംകോടതി ഭരണഘടനയുടെ മാത്രമല്ല, ന്യൂനപക്ഷ നിയമത്തിെൻറയും സംരക്ഷകരാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് മതത്തിന് അനിവാര്യമാണോ അല്ലയോ എന്ന വിഷയമാണ് സർക്കാർ ആദ്യം കണക്കിലെടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുത്തലാഖ് പ്രശ്നത്തെ കോടതി തെറ്റായ രീതിയിലാണ് സമീപിക്കുന്നത് എന്നായിരുന്നു റോഹ്തഗിയുടെ വാദം. വിശുദ്ധ ഖുർആൻ വ്യാഖ്യാനിക്കുകയല്ല കോടതിയുടെ േജാലി. ഒരു രീതി ഇസ്ലാമിന് ആവശ്യമാണോ അല്ലയോ എന്നു പരിശോധിക്കുന്ന സഭാ കോടതിയല്ല സുപ്രീംകോടതി -അദ്ദേഹം പറഞ്ഞു. മുത്തലാഖ് മതത്തിൽ അവശ്യം വേണ്ട ഒന്നല്ലെന്ന് കോടതി വിധിച്ചാൽതന്നെ ഒന്നും സംഭവിക്കില്ല. ഒരു പടികൂടി മുന്നോട്ടുകടന്ന്, മുത്തലാഖ് അസാധുവാക്കണം എന്നതാണ് പ്രസക്തമായ കാര്യം. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഭരണഘടനാ ധാർമികതക്ക് ഇൗ രീതി എതിരാണോ അല്ലയോ എന്ന കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്.
മുത്തലാഖിെൻറ മൂന്നു രൂപങ്ങളും (‘തലാഖെ ബിദ്അ’, ‘തലാഖെ ഹസൻ’, ‘തലാഖെ അഹ്സൻ’) ഏകപക്ഷീയവും നീതിരഹിതവും അസമത്വം നിറഞ്ഞതുമാണെന്നിരിക്കെ, കോടതി അവ അസാധുവാക്കണമെന്ന് എ.ജി വാദിച്ചു. 1937ൽതന്നെ ശരീഅത്ത് നിയമപ്രകാരം മതത്തിൽനിന്ന് വിവാഹത്തെയും വിവാഹമോചനത്തെയും വേർതിരിച്ചിട്ടുണ്ട്. വിവാഹം, വിവാഹമോചനരീതികൾ 1937െല നിയമത്തിെൻറ രണ്ടാം വകുപ്പുപ്രകാരം ക്രോഡീകരിച്ച് വ്യക്തിനിയമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 14, 15, 21, 51-എ അനുച്ഛേദങ്ങൾ പ്രകാരമുള്ള മൗലികാവകാശങ്ങളായ ലിംഗസമത്വം, ലിംഗനീതി, ലിംഗവിവേചനം, മനുഷ്യാവകാശം എന്നിവയുടെ ഉരകല്ലിലാണ് അവ പരിശോധിക്കേണ്ടത്. ഏതെങ്കിലുമൊരു മതത്തിനോ വിശ്വാസത്തിനോ ആവശ്യമായ മതപരമായ രീതികൾ എന്തൊക്കെയെന്ന് നിർവചിക്കാൻ ഇൗ കോടതിക്ക് കഴിയില്ല. എന്നാൽ, വിവാഹവും വിവാഹമോചനവും മതത്തിൽനിന്ന് വേർപെടുത്തിയാൽ, 1937െല നിയമത്തിെൻറ രണ്ടാം വകുപ്പുപ്രകാരം തലാഖ് രീതികൾക്ക് ഭരണഘടനയുടെ 25ാം അനുച്ഛേദ (മതസ്വാതന്ത്ര്യം) പ്രകാരമുള്ള സംരക്ഷണം കിട്ടില്ല. അതുകൊണ്ട് തലാഖ് 25ാം അനുച്ഛേദത്തിെൻറ പരിധിക്കു പുറത്താണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 13ാം അനുച്ഛേദപ്രകാരമാണ് തലാഖ് നിയമമായത്. അത് ഭരണഘടനാപരമായി ധാർമികമായിരിക്കണം. ഭരണഘടനാ ധാർമികതയെന്ന പദം മതേതരത്വം, അന്തസ്സ്, വിവേചനരഹിതം എന്നിവ ഉൾക്കൊള്ളുന്നതാണ്. സമൂഹത്തിന് അനുവദനീയമാകുന്നതെല്ലാം ഭരണഘടനാപരമായി ധാർമികമാകണമെന്നില്ല. മതവിശ്വാസങ്ങൾ ശാസ്ത്രീയമായോ മറ്റു തലങ്ങളിലോ പരിശോധിക്കാൻ കഴിയിെല്ലന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ പുസ്തകം തുറക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ ഭരണഘടന ബെഞ്ചിനു മുമ്പാകെ നിൽക്കുന്നതെന്ന് മറുപടിയായി അറ്റോണി ജനറൽ ചോദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.