മുത്തലാഖ് നിയമം വിപ്ലവകരം- ഇസ്രത്ത് ജഹാൻ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി മോദി വിപ്ലവകരമായ നിയമമാണ് നിർമിച്ചതെന്ന് മുത്തലാഖ് കേസിലെ ഹരജിക്കാരിൽ ഒരാളും മുത്തലാഖിെൻറ ഇരയുമായ ഇശ്റത്ത് ജഹാൻ.
വിപ്ലവകരമായ നിയമമാണിത്. ഞാൻ വളരെ സന്തോഷവതിയാണ്. ഇനി ബി.ജെ.പിയുടെ വനിതാ വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും ഇസ്രത്ത് ജഹാൻ പറഞ്ഞു.
ശനിയാഴ്ച ബി.ജെ.പിയിൽ ചേർന്ന ഇസ്രത്ത് ജഹാൻ എ.എൻ.െഎ യോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ ഘടകത്തിലാണ് ഇവർ ചേർന്നത്.
ഇശ്റത്ത് അടക്കമുള്ളവരുടെ നിയമനീക്കത്തിെനാടുവിലാണ് മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. തുടർന്ന് മുത്തലാഖ് മൂന്നു വർഷം തടവ് ലഭിക്കുന്ന ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന ബില്ല് ബി.ജെ.പി ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായി നിൽക്കുന്ന ഘട്ടത്തിലാണ് ഹരജിക്കാരിലൊരാളുടെ ബി.ജെ.പിപ്രവേശം.
ഇശ്റത്ത് കടുത്ത സാമ്പത്തികപ്രയാസത്തിലൂടെ കടന്നുപോവുകയാെണന്നും ജോലി നൽകാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്നും ബി.ജെ.പി മഹിളാ മോർച്ച പ്രസിഡൻറ് ലോകേത് ചാറ്റർജി പറഞ്ഞു. ചരിത്രനീക്കം നടത്തിയ ഇശ്റത്തിന് സഹായമെത്തിക്കാൻ ബംഗാൾ സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ബി.ജെ.പിയിലേക്ക് ഇശ്റത്തിന് സ്വാഗതം ആശംസിക്കുകയും ചെയ്തു.
കോടതിവിധിക്കുശേഷം തെൻറ ജീവിതം കൂടുതൽ ദുരിതത്തിലായതായി നേരേത്ത ഒരു അഭിമുഖത്തിൽ ഇശ്റത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ ഇൗദ് ദിനത്തിൽ ആരുംതന്നെ ഇവർ താമസിക്കുന്ന കൊച്ചുവീട്ടിലേക്ക് വരുകയോ ആശംസകൾ അറിയിക്കുകയോ ചെയ്തിരുന്നില്ലത്രെ. കേസിൽ നിന്ന് പിന്മാറാൻ നിരവധി ബന്ധുക്കൾ നിർബന്ധിെച്ചന്നും മുസ്ലിംകളുടെ മതനിയമത്തിനെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് അയൽവാസികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇശ്റത്ത് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.