മുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പുറത്തിറക്കിയ ഒാർഡിനൻസ് ഭരണഘടനവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സമസ്തയുടെ കേസിൽ അന്തിമ വിധി വരുന്നതുവരെ ഒാർഡിനൻസിന് സ്റ്റേ ഏർെപ്പടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് മാസങ്ങൾക്കുള്ളിൽ വളരെ ധിറുതിപിടിച്ച് ഇത്തരെമാരു ഒാർഡിനൻസ് ഇറക്കേണ്ട ആവശ്യമില്ലെന്ന് അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി മുഖേന ഫയൽ െചയ്ത ഹരജിയിൽ സമസ്ത ബോധിപ്പിച്ചു.
മുത്തലാഖ് ചൊല്ലിയാൽ മൂന്നുവർഷം ജയിലിലടക്കുമെന്ന വ്യവസ്ഥ വൈവാഹിക ജീവിതം തകർക്കാനുള്ളതാണ്. ഭാര്യയെ കൂടി ഇത് അപകടത്തിലാക്കും. ഭരണഘടനയുടെ 14ഉം 15ഉം 21ഉം അനുച്ഛേദങ്ങളുടെ ലംഘനമാണിത്. മുത്തലാഖ് ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റകൃത്യമാക്കുന്ന ഒാർഡിനൻസിൽ ഭാര്യയെ കേട്ടശേഷേമ മജിസ്ട്രേറ്റ് ജാമ്യം െകാടുക്കാവൂ എന്ന വ്യവസ്ഥയുണ്ട്. ഇരയോട് ചോദിച്ച് പ്രതിക്ക് ജാമ്യം കൊടുക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണെന്ന് ഹരജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.