മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് ദേശീയ വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ദേശീയ വനിതാ കമീഷന്‍െറ സത്യവാങ്മൂലം. മുസ്ലിംസ്ത്രീയുടെ അവകാശനിഷേധമാണ് ഈ ആചാരങ്ങളെന്നും അതിനാല്‍, ഭരണഘടനാ വിരുദ്ധമാണെന്നും കമീഷന്‍ സത്യവാങ്മൂലം അഭിപ്രായപ്പെടുന്നു. വിഷയത്തില്‍ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിനെ പിന്താങ്ങുന്നതായും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കക്ഷിയെന്ന നിലയിലാണ് കമീഷന്‍ കഴിഞ്ഞ ശനിയാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഏകപക്ഷീയമായി തലാഖ് ചൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി പരാതികള്‍ കമീഷന് ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിലപാട് രൂപവത്കരിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒക്ടോബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുത്തലാഖ്, മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം എന്നിവ നിരോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ലിംഗസമത്വം, മതേതരത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരോധം നടപ്പാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
മുത്തലാഖ് അടക്കമുള്ളവ മതത്തിന്‍െറ അവിഭാജ്യ ഘടകമല്ളെന്നും പല മുസ്ലിം രാജ്യങ്ങളും ഇത് നിരോധിച്ചതാണെന്നും സര്‍ക്കാര്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡില്‍നിന്നുള്ള ശായിറ ബാനു അടക്കമുള്ളവര്‍ നല്‍കിയ മുത്തലാഖിനെതിരായ ഹരജികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം സംഘടനകളും നിരോധത്തിനെതിരായ നിലപാട് നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.