മുത്തലാഖ് ബിൽ: രാജ്യസഭയിൽ ബഹളം; നടപടികൾ നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: മുത്തലാഖ് ബിൽ അടക്കം വിവിധ വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടിക ൾ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെച്ചു. കാവേരി വിഷയത്തിലാണ് അണ്ണാ ഡി.എം.കെ എം.പിമാർ ബഹളം വെച്ച് സഭയുെട നടുത്തളത് തിൽ ഇറങ്ങിയത്.
രണ്ട് മണിക്ക് സഭാ നടപടികൾ പുനരാരംഭിക്കുമ്പോൾ മുത്തലാഖ് വിരുദ്ധ ഒാർഡിനൻസിനെതിരെ കോൺഗ്രസ് എ ം.പി ടി. സുബ്ബരാമ റെഡ്ഡി നൽകിയ പ്രമേയം വോട്ടിനിടാൻ പ്രതിപക്ഷം ആവശ്യപ്പെടും. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന മറ്റൊരു പ്രമേയവും കോൺഗ്രസ് സഭയിൽ അവതരിപ്പിക്കും. ബില്ലിനെതിരെ 117 എം.പിമാരുടെ പിന്തുണ പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്.
അണ്ണാ ഡി.എം.കെയെ ഉപയോഗിച്ച് സർക്കാർ സഭ തടസപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ബഹളങ്ങളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്‍റെ തലയിൽ കെട്ടിവെക്കരുതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, നടുത്തളത്തിൽ ഇറങ്ങി ബില്ലിനെ എതിർക്കാനാണ് അണ്ണാ ഡി.എം.കെയും നീക്കം. മുത്തലാഖ് ബില്ലിനെ എതിർക്കുന്നതായി അണ്ണാ ഡി.എം.കെ േനതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. മതകാര്യങ്ങളിൽ മോദി സർക്കാർ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനെ എതിർക്കാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ധാരണയായി. സി.പി.എം, സി.പി.ഐ, ആർ.എസ്.പി, മുസ് ലിം ലീഗ്, കേരളാ കോൺഗ്രസ് എം അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. രാജ്യസഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദിെൻറ നേതൃത്വത്തിലായിരുന്നു യോഗം.
244 അംഗങ്ങളുള്ള രാജ്യസഭയിൽ ഭരണപക്ഷമായ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന എ.െഎ.ഡി.എം.കെ അംഗങ്ങൾ മുത്തലാഖ് ബില്ലിനെ എതിർത്തത് കേന്ദ്ര സർക്കാറിന് തിരിച്ചടിയാണ്. സഭയിൽ ഹാജരാകണമെന്ന് കാണിച്ച് ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബിൽ പരിഗണനക്ക് വരുമ്പോൾ രാജ്യസഭ ബഹിഷ്കരിക്കാനാണ് സമാജ് വാദി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും തീരുമാനിച്ചിട്ടുള്ളത്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ 11നെതിരെ 245 വോട്ടിനാണ് പാസാക്കിയത്. രാജ്യസഭയിൽ ബില്ല് പാസാക്കാൻ സാധിച്ചില്ലെങ്കിൽ സർക്കാർ വീണ്ടും ഓർഡിനൻസ് ഇറക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.