നേരിട്ട് കാണാതെ കുരുക്ഷേത്ര യുദ്ധം വിവരിച്ച സഞ്ജയെൻറ ഉപായമാണ് ഇന്നത്തെ ഇൻറർനെറ്റ് - ബിപ്ലവ് കുമാർ
text_fieldsന്യൂഡൽഹി: മഹാഭാരതക്കാലത്ത് ഇൻറർനെറ്റുപയോഗിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. രാമായണത്തിലും മഹാഭാരതത്തിലും ഉപനിഷത്തുക്കളിലും നമ്മുടെ സംസ്കാരത്തിെൻറ വിശ്വസനീയമായ തെളിവുകളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 50 കിലോമീറ്റർ അകെലയുള്ള കുരുക്ഷേത്ര യുദ്ധഭൂമിയിൽ നടക്കുന്നത് രാജാവിന് വിവരിച്ചുകൊടുക്കാൻ ഒരാൾക്ക് സാധിക്കണമെങ്കിൽ അവിടെ ഒരു സാേങ്കതിക വിദ്യ ഉണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരത യുദ്ധം അന്ധ രാജാവായ ധൃതരാഷ്ട്രർക്ക് വിവരിച്ച് നൽകിയ സഞ്ജയെൻറ ആ ഉപായമാണ് ഇന്നത്തെ ഇൻറർെനറ്റ് എന്നും ബിപ്ലവ് കുമാർ വിശദീകരിച്ചു.
ഭാരതത്തിെൻറ സംസ്കാരത്തെയും പാരമ്പര്യെത്തയും താഴ്ത്തിെക്കട്ടാൻ ആഗ്രഹിക്കുന്നവരെ, യൂറോപ്യൻമാരാണ് നമ്മേക്കാൾ മുമ്പിൽ എന്നു കരുതുന്നവരെ എെൻറ പരാമർശങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകും. നമ്മുടെ രാജ്യം മഹത്തായതാണെന്ന് അംഗീകരിക്കാൻ അവർ തയാറല്ല. അവർക്ക് ഇത്തരം കാര്യങ്ങളൊന്നും മനസിലാകില്ല. മഹാഭാരതത്തിലെ ഭാവന പോലെ നടപ്പാക്കിയിരുന്നില്ലെങ്കിൽ ഇൻറർനെറ്റ് ഉണ്ടാകുമായിരുന്നില്ലെന്നാണ് താൻ കരുതുന്നതെന്നും ബിപ്ലവ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.