ബിപ്ലബ് കുമാർ ദേബ് ഹിറ്റ്ലറെ പോലെയെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഹിറ്റ്ലറെ പോലെയാണെന്ന വിമർശനവുമായി സി.പി.എം നേതൃത്വം. ചരിത്രം ഒരിക്കലും അദ്ദേഹത്തിന് മാപ്പുനൽകില്ലെന്ന് സി.പി.എം പറഞ്ഞു. 2023ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ വേരോടെ പിഴുത് കളയുമെന്ന ബിപ്ലബിെൻറ പ്രസ്താവനയോടാണ് പ്രതികരണം.
ഭരണഘടന പദവിയിലിരുന്നാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്ന പ്രസ്താവനയല്ലത്. ഒരു ഫാസിസ്റ്റിെൻറ ശബ്ദമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നും സി.പി.എം കുറ്റപ്പെടുത്തി.
ബി.ജെ.പി സർക്കാറിെൻറ ഭരണകാലത്ത് സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതായി. 31 മാസത്തെ ഭരണകാലയളവിനുള്ളിൽ നിരവധി ആക്ടിവിസ്റ്റുകളും പ്രതിപക്ഷ പാർട്ടി നേതാക്കളും കൊല്ലപ്പെട്ടുവന്നും പാർട്ടി ഓഫീസുകൾ അഗ്നിക്കിരയാക്കിയെന്നും സി.പി.എം കുറ്റപ്പെടുത്തി.
2023 തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പ്രവർത്തകർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബിപ്ലബ് പറഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേരറുക്കുകയാണ് ലക്ഷ്യം. ദേശീയതയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളുടേയും സന്ദേശങ്ങൾ സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.