മണിക് സർക്കാറിന്‍റെ സമ്പാദ്യം 3,930 രൂപ; ഇതുവരെ ആദായ നികുതി അടച്ചിട്ടില്ല
text_fieldsഅഗര്‍ത്തല: രാജ്യത്തെ രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്തനാവുകയാണ് ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. രാജ്യത്തെ തന്നെ സാധാരണക്കാരുടെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു. മണിക് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം കൈവശം 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയുമാണുള്ളത്. ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
മാസം തോറും കാൽലക്ഷത്തിലേറെ രൂപ അദ്ദേഹത്തിന് ശമ്പളമായി കിട്ടുന്നുണ്ട്. അഞ്ച് വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 9720 രൂപയാണ് അദ്ദേഹത്തിന്‍റെ കൈയ്യിലുണ്ടായിരുന്നത്.
അതേസമയം, മണിക് സര്‍ക്കാറിന്‍റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ കൈവശം 20,140 രൂപ പണമായും രണ്ടു ബാങ്കുകളിലായി 2,10,574 രൂപ നിക്ഷേപവുമുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ് പാഞ്ചാലി ഭട്ടാചാര്യ. ഇവര്‍ക്കു സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവുമുണ്ട്. 2011--^12 വര്‍ഷത്തിലാണു പാഞ്ചാലി ഭട്ടാചാര്യ അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. അതേസമയം മണിക് സര്‍ക്കാര്‍ ഇതുവരെ ആദായ നികുതി റിട്ടേണ്‍ ചെയ്തിട്ടില്ല.
1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ ശമ്പളമെല്ലാം പാര്‍ട്ടിക്കു സംഭാവന ചെയ്യുകയാണ്. പാര്‍ട്ടി നല്‍കുന്ന 5,000 രൂപ അലവന്‍സാണ് മുഖ്യമന്ത്രി ചെലവിനായെടുക്കുന്നത്. വേറെ ബാങ്ക് നിക്ഷേപങ്ങളൊന്നും ഇദ്ദേഹത്തിനില്ല. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണു താമസമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.