Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിൽ കോൺഗ്രസ്​...

ത്രിപുരയിൽ കോൺഗ്രസ്​ അധ്യക്ഷന്‍റെ കാർ ആക്രമിച്ചു; പിന്നിൽ ബി.ജെ.പിയെന്ന്​ പാർട്ടി

text_fields
bookmark_border
ത്രിപുരയിൽ കോൺഗ്രസ്​ അധ്യക്ഷന്‍റെ കാർ ആക്രമിച്ചു; പിന്നിൽ ബി.ജെ.പിയെന്ന്​ പാർട്ടി
cancel

ന്യൂഡൽഹി: ത്രിപുര കോൺഗ്രസ്​ അധ്യക്ഷൻ പിജുഷ്​ ബിശ്വാസിന്‍റെ കാറിന്​ നേരെ ആക്രമണം. ​ഞായറാഴ്ച രാവിലെയാണ്​ സംഭവമുണ്ടായത്​. ബിശ്വാസിന്​ ചെറിയ പരിക്കേറ്റു. ബി.ജെ.പിയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ കോൺഗ്രസ്​ ആരോപിച്ചു.

അഗർത്തലയിൽ നിന്ന്​ കോൺഗ്രസ്​ ബിശാൽഗ്രാഹിലേക്കുള്ള യാത്രക്കിടെയാണ്​ ആക്രമണമുണ്ടായത്​. സംഭവത്തിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു. സീറ്റുകളിലെല്ലാം ഗ്ലാസിന്‍റെ ചില്ലുകൾ ചിതറി കിടക്കുന്നുണ്ട്​.

പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈകീട്ട്​ വാർത്തസമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ബിശ്വാസ്​ പറഞ്ഞു. അതേസമയം, കേസിൽ അന്വേഷണം ആരംഭിച്ചുവെന്ന്​ അറിയിച്ച പൊലീസ്​ ആക്രമണത്തിന്​ പിന്നിൽ രാഷ്​ട്രീയ പാർട്ടികളുണ്ടോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripura
News Summary - Tripura Congress Chief's Car Attacked, Allegedly By BJP Supporters
Next Story