ബിജെപിക്ക് വോട്ട് ചെയ്ത പ്രവര്‍ത്തകര്‍ തെറ്റ് മനസിലാക്കി തിരിച്ചെത്തി- സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി
text_fieldsഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത പ്രവര്‍ത്തകര്‍ക്ക് 58 മാസങ്ങള്‍ കൊണ്ട് തെറ്റ് മനസ്സിലാക്കി, അവർ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. സൗത്ത് ത്രിപുര ജില്ലയിലെ ബൈക്കോരയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി ശമ്പളം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. എല്ലാവര്‍ക്കും തൊഴില്‍ വാഗ്ദാനം ചെയ്തു.
299 വാഗ്ദാനങ്ങളാണ് അവരുടെ വികസന രേഖയിലുണ്ടായിരുന്നത്. ബിജെപിയുടെ ഈ തരത്തിലുള്ള ജനപ്രിയ പ്രചരണത്തില്‍ വീണുപോയ ഇടതു വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഇത് തുറന്നുപറയാന്‍ എനിക്ക് മടിയൊന്നുമില്ല. എന്നാൽ, അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടതായും ജിതേന്ദ്ര ചൗധരി പറഞ്ഞു.
ഇത്തരം പ്രചാരണത്തിലൂടെ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകരെ മാത്രമല്ല കോണ്‍ഗ്രസ് വോട്ട് സ്വന്തമാക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇടതുകക്ഷികളെ ഇല്ലാതാക്കാനുള്ള ആഗ്രഹം മൂലം കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരെല്ലാം ബി.ജെ.പിയുമായി ചേര്‍ന്നു. അതിനവർക്ക് ലഭിച്ചത് അടിച്ചമര്‍ത്തല്‍ മാത്രമാണ്. അവരും കാര്യങ്ങൾ തിരിച്ചറിഞ്ഞു സി.പി.എം അധികാരത്തിലുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനത്തോടെയുള്ള ജീവിക്കാൻ സാധിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളോട് അനീതി കാണിച്ചുവെന്ന് വിമർശനം ഉയർന്നിട്ടില്ല.
മാതൃകാപരമായ ഭരണത്തിന്റെ ഉദാഹരണമായിരുന്നു 35 വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ പുതിയ തലമുറ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.