വിവാഹവേദിയിൽ വരനെ പിടിച്ച് തള്ളുകയും അതിഥികളെ കൈയേറ്റം ചെയ്യുകയും ചെയ്ത കലക്ടർ ഒടുവിൽ മാപ്പ് പറഞ്ഞു -വിഡിയോ
text_fieldsത്രിപുര: വിവാഹവേദിയിൽ വരനെ പിടിച്ച് തളളുകയും അതിഥികളെ കൈയേറ്റം ചെയ്യുകയും ചെയ്ത കലക്ടർ ഒടുവിൽ മാപ്പ് പറഞ്ഞു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാർ യാദവാണ് സംഭവത്തിൽ ക്ഷമചോദിച്ച് രംഗത്തെത്തിയത്. ചൊവ്വാഴ്ച അഗർത്തലയിലെവിവാഹമണ്ഡപത്തിലെ റെയ്ഡിനിടെയായിരുന്നു അനിഷ്ട സംഭവം.
എെൻറ പ്രവർത്തി മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്. സമൂഹത്തിെൻറ നല്ലതിന് വേണ്ടിയാണ് താൻ ഇക്കാര്യം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന സന്ദേശം നൽകാൻ വേണ്ടി കൂടിയായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കല്യാണമണ്ഡപത്തിൽ രാത്രി 10 മണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങൾ നടന്നതാണ് കലക്ടറെ ചൊടുപ്പിച്ചത്. ഹാളിലുണ്ടായിരുന്നവരോട് പുറത്ത് പോകാൻ ആവശപ്പെട്ട കലക്ടർ വധൂവരന്മാരേയും കുടുംബാംഗങ്ങളേയും ശകാരിച്ചു. നടന്നതെന്തെന്ന് വിശദീകരിക്കാൻ മുതിർന്ന വരനെ പിടിച്ച് തള്ളുകയും ചെയ്തു. തുടർന്ന് പൊലീസ് 19 സ്ത്രീകളടക്കം 31 പേരെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.