നിർണായകം ത്രിപുര വിധി
text_fieldsകൊൽക്കത്ത: 25 വർഷം പാറിക്കളിച്ച ചെെങ്കാടി ഇക്കുറി താഴ്ത്തിക്കെേട്ടണ്ടി വരുമോയെന്ന അനിശ്ചിതത്വത്തിൽ ശനിയാഴ്ച ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു.കേരളം വിട്ടാൽ രാജ്യത്തെ മറ്റൊരു കമ്യൂണിസ്റ്റ് തുരുത്തായ ത്രിപുര ബി.ജെ.പിക്ക് അടിയറവെക്കേണ്ടിവന്നാൽ അത് ദേശീയ രാഷ്ട്രീയത്തിലും സി.പി.എമ്മിലും ദൂരവ്യാപക പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇതിനകം പുറത്തുവന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത് ത്രിപുരയിലെ ഇടതുപക്ഷ ഭരണം കടപുഴകുമെന്നാണ്.
ശനിയാഴ്ച വോെട്ടണ്ണൽ നടക്കുന്ന മേഘാലയയിലും നാഗാലാൻഡിലും എൻ.ഡി.എ മുന്നണി ആധിപത്യം നേടുമെന്നും എക്സിറ്റ്പോൾ പ്രവചിച്ചിട്ടുണ്ട്. ത്രിപുരയിൽ 60 അംഗ സഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്. സി.പി.എം സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മാർച്ച് 12ലേക്ക് മാറ്റിയിരുന്നു. 35-45 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന് കിട്ടുമെന്നാണ് ഒരു ചാനലിെൻറ എക്സിറ്റ് പോൾ ഫലം.
ഇടതുപക്ഷത്തിന് 14-23 സീറ്റും ഇവർ പ്രവചിക്കുന്നു. ഒരു സീറ്റ് മറ്റുള്ളവരും േനടും.സീ വോട്ടർ നടത്തിയ എക്സിറ്റ് പോളിൽ കടുത്ത മത്സരമായിരിക്കുമെന്നാണ് വിലയിരുത്തിയത്. ഇടതുപാർട്ടികൾ 26-34 സീറ്റുകൾ നേടുേമ്പാൾ ബി.ജെ.പി സഖ്യം 24-32 സീറ്റുകൾ നേടുമെന്നാണ് ഇവർ പറയുന്നത്. കോൺഗ്രസ് രണ്ട് സീറ്റ് നേടുമെന്നും സീ വോട്ടർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.