ത്രിപുരയിൽ കനത്ത പോളിങ്: നാലു മണി വരെ 74 ശതമാനം
text_fieldsഅഗർത്തല: ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. നാലു മണി വരെ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 60ൽ 59 സീറ്റിലേക്കുള്ള വോെട്ടടുപ്പിനായി 3214 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
സി.പി.എം സ്ഥാനാർഥി രാമേന്ദ്ര നാരായൺ ദേബ് വർമയുടെ മരണത്തെ തുടർന്ന് ചറിലാം മണ്ഡലത്തിൽ മാർച്ച് 12നാണ് വോെട്ടടുപ്പ്. 20 സീറ്റ് പട്ടികവർഗ സംവരണമാണ്. 307 സ്ഥാനാർഥികളാണ് രംഗത്ത്. സി.പി.എം 57 സീറ്റിൽ മത്സരിക്കുേമ്പാൾ ഘടകകക്ഷികളായ ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, സി.പി.െഎ എന്നിവയുടെ പോരാട്ടം ഒന്നുവീതം സീറ്റിൽ ഒതുങ്ങി.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ഇത്തവണ. ഇടതുപക്ഷത്തെ തകർത്ത് ഭരണംപിടിക്കാൻ കേന്ദ്രസർക്കാറിെൻറ ഒത്താശയോടെ ബി.ജെ.പി കളത്തിലുള്ളതാണ് പോരാട്ടവീര്യം കൂട്ടിയത്. അവസാന നിമിഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.
ഗോത്രവർഗക്കാരുടെ പാർട്ടിയായ െഎ.പി.എഫ്.ടിയുമായി ചേർന്നാണ് ബി.ജെ.പി രംഗത്തിറങ്ങിയത്. ബി.ജെ.പി 51 സീറ്റിലും െഎ.പി.എഫ്.ടി ഒമ്പത് സീറ്റിലും സ്ഥാനാർഥികളെ നിർത്തി. ഇത്തവണ ഒറ്റക്ക് മത്സരിക്കുന്ന കോൺഗ്രസിന് 59 സീറ്റിലും സ്ഥാനാർഥികളുണ്ട്. എന്നാൽ, ഗോമതി ജില്ലയിലെ കക്ബോൻ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ല. 25,73,413 വോട്ടർമാരുണ്ട്. വോെട്ടണ്ണൽ മേഘാലയ, നാഗാലാൻഡ് എന്നിവക്കൊപ്പം മാർച്ച് മൂന്നിന്.
അഞ്ചാംതവണ മുഖ്യമന്ത്രി പദത്തിലെത്താൻ ശ്രമിക്കുന്ന സി.പി.എം നേതാവ് മണിക് സർക്കാർ 50ലേറെ റാലികളിൽ പെങ്കടുത്തു. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയവരും ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം നടത്തി. രാഹുൽ ഗാന്ധി അഗർതലയിൽനിന്ന് 180 കി.മീറ്റർ അകലെ കൈലാശഹറിൽ നടന്ന റാലിയിൽ പ്രസംഗിച്ചതാണ് കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായ കാര്യമായ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.