ത്രിപുരയിൽ പത്രപ്രവർത്തകൻ െപാലീസുകാരെൻറ വെടിേയറ്റു മരിച്ചു
text_fieldsഅഗർതല: പ്രമുഖ ബംഗാളി പത്രത്തിെൻറ റിപ്പോർട്ടർ ത്രിപുരയിൽ െപാലീസ് കോൺസ്റ്റബിളിെൻറ വെടിയേറ്റു മരിച്ചു. ‘സ്യാന്ദൻ പത്രിക’ റിപ്പോർട്ടർ സുദീപ് ദത്ത ഭൗമിക് (48) ആണ് ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ േകാൺസ്റ്റബ്ൾ നന്ദഗോപാൽ റിയാങ്ങിെൻറ വെടിയേറ്റു മരിച്ചത്. ഇയാളെ അറസ്റ്റു ചെയ്തു. രണ്ടു മാസത്തിനകം കൊല്ലപ്പെടുന്ന രണ്ടാമത്തെ പത്രപ്രവർത്തകനാണ് ഭൗമിക്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞാറൻ ത്രിപുരയിൽ ആർ.കെ നഗറിലെ സെക്കൻഡ് ബറ്റാലിയൻ ആസ്ഥാനത്താണ് സംഭവം. മുൻകൂർ അനുമതി വാങ്ങിയശേഷം കമാൻഡൻറിനെ കാണാനെത്തിയതായിരുന്നു ഭൗമിക്. എന്നാൽ, കമാൻഡൻറിെൻറ ഒാഫിസിനു പുറത്തുെവച്ച് കോൺസ്റ്റബ്ൾ സുദീപിനെ തടഞ്ഞത് ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കി. തർക്കം മൂത്ത് കോൺസ്റ്റബ്ൾ വെടിെവക്കുകയും ഭൗമിക് സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു. െസപ്റ്റംബർ 20ന് പ്രാദേശിക ടി.വി ചാനലിലെ ശന്തനു ഭൗമിക് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ വെടിയേറ്റു മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.