Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം...

സി.പി.എം പ്രവർത്തകർക്ക്​ നേരെ ബി.ജെ.പി അക്രമം: മോദിയെ കാണാനൊരുങ്ങി ഇടതുമുന്നണി

text_fields
bookmark_border
സി.പി.എം പ്രവർത്തകർക്ക്​ നേരെ ബി.ജെ.പി അക്രമം: മോദിയെ കാണാനൊരുങ്ങി ഇടതുമുന്നണി
cancel

അഗർത്തല: ത്രിപുരയിൽ സി.പി.എം പ്രവർത്തകർക്ക്​ നേരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇടതുമുന്നണി നേതാക്കൾ രാഷ്​ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും.

സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഭരണകക്ഷിയുടെ പാവയായി മാറി. നിയമലംഘകർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ സി‌.പി.എം സംസ്​ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെയും ഗവർണർ രമേശ് ബെയ്‌സിനെയും സന്ദർശിച്ച് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്​തിരുന്നു. ഇതവസാനിപ്പിക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമെന്ന്​ ഇരുവരും ഉറപ്പ് നൽകിയെങ്കിലും അതല്ലൊം പാഴ്​വാക്കായതായി മണിക്​ സർക്കാർ പറഞ്ഞു.


"2019 ജൂൺ 28 മുതൽ 2021 ജൂൺ 25 വരെ രണ്ട് വർഷത്തിനിടെ ഒമ്പത്​ ആൾക്കൂട്ട കൂട്ടക്കൊല, കസ്റ്റഡി മരണങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം നടന്നു. ഇത് ആശങ്കാജനകമാണ്. ഗവർണറെ അറിയിച്ചശേഷം സി.പി.എം പ്രവർത്തകർക്ക് നേരെ 60 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു.

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ത്രിപുരയിൽ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവർത്തകർ നടത്തിയ അക്രമത്തിൽ 12 പേർക്ക്​ പരിക്കേറ്റിരുന്നു. ആറുപേരുടെ നില ഗുരുതരമാണ്​. പശുക്കടത്ത്​ ആരോപിച്ച്​ മൂന്ന്​ മുസ്​ലിം യുവാക്കളെ തല്ലിക്കൊന്ന ഖൊവായ്​ ജില്ലയി​ലായിലുരുന്നു​ സംഭവം. പെട്രോൾ വിലവർധന അടക്കമുള്ള കേന്ദ്ര -സംസ്​ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ റാലിക്കുനേരെ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manik sarkarTripuraBiplab DebCPM
News Summary - Tripura: Left Front led by CPI-M to meet President Kovind, PM Modi to discuss ‘attacks’ on its party workers
Next Story