ത്രിപുരയില്‍ ലെനിന്‍ പ്രതിമ പുതുക്കിപ്പണിയില്ല -ബി.ജെ.പി
text_fieldsമുംബൈ: പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്ത ലെനിന്‍ പ്രതിമ ബി.ജെ.പി സര്‍ക്കാര്‍ പുതുക്കിപ്പണിയില്ലെന്ന് ത്രിപുരയില്‍ പാര്‍ട്ടിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ ദേവ്ധര്‍. പ്രതിമ തകര്‍ത്ത നടപടി ശരിയെല്ലന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ചുമതലയേറ്റ ഉടന്‍ അത് തടഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിമ സംസ്കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍, അഗര്‍ത്തല വിമാനത്താവളത്തില്‍ മഹാരാജ് ബിര്‍ ബിക്രം കിഷോർ മണിക്യ ബഹദൂറിെൻറ പ്രതിമ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി. മുംബൈ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദേവ്ധര്‍.
ത്രിപുരയില്‍ ഒന്നുകില്‍ സി.പി.എമ്മിനെ അനുകൂലിക്കുന്നവര്‍ അല്ലെങ്കില്‍ അംഗീകരിക്കാത്തവര്‍ എന്ന രാഷ്ട്രീയ സ്ഥിതിവിശേഷമായിരുന്നു. കോണ്‍ഗ്രസ് സ്വാഭാവിക പ്രതിപക്ഷം മാത്രം. കോണ്‍ഗ്രസ് ഹൈക്കമാൻഡിനോ യു.പി.എ സര്‍ക്കാറുകൾക്കോ ത്രിപുരയോട് താല്‍പര്യമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇതര മേഖല വടക്കുകിഴക്കന്‍ സംസ്ഥാനത്തുള്ളവരില്‍ വെറെ രാജ്യമെന്ന തോന്നലാണുണ്ടാക്കിയത് -അദ്ദേഹം പറഞ്ഞു. ഉത്തര-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച മുന്‍ ആര്‍.എസ്.എസ് പ്രചാരകാണ് സുനില്‍ ദേവ്ധര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.