മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി; ആർ.എസ്.എസ് നേതാവടക്കമുള്ളവർ അറസ്റ്റിൽ
text_fieldsഅഗർത്തല: പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. സംഭവത്തിൽ അഗർത്തലയിലെ ആർ.എസ്.എസ് നേതാവായ തപൻ ദേബ്നാഥിനെ കഴിഞ്ഞ വെള്ളിയാഴ്ചയായാണ് അറസ്റ്റ് ചെയ്തത്. ത്രിപുരയിലെ സെപാഹിജല ജില്ലയിൽ ജൂലൈ 24ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിലാണ് അറസ്റ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ട്യൂഷൻ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ആർ.എസ്.എസ് നേതാവും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയെ അയൽവാസിയായ സുമൻ സർകാർ എന്നയാൾ മതം മാറ്റിയ ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ചന്ദ്ര ശേഖർ കറിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് ആർ.എസ്.എസ് നേതാവിന്‍റെ അറസ്റ്റ്.
സംഭവത്തിൽ അഞ്ചുപേരെ ഇതിനോടകം അറകസ്റ്റ് ചെയ്തതായും ചിലരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥനായ കൃഷ്ണേന്ദു ചക്രബർത്തി പ്രതികരിച്ചു. പെൺകുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
പെൺകുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും മകളെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്തില്ലെന്ന് പിതാവ് ആരോപിച്ചു. പെൺകുട്ടിയെ ഉടൻ കണ്ടെത്തി ഹാജരാക്കണമെന്ന് ത്രിപുര ഹൈകോടതി സെപ്റ്റംബർ രണ്ടിന് കർശന നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.