ത്രിപുരയിൽ മുസ്ലിം വീടുകൾക്ക് നേരെ വി.എച്ച്.പിയുടെ അക്രമം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
text_fieldsഅഗർത്തല: ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ വി.എച്ച്.പിയുടെ വ്യാപക ആക്രമണം തുടരുന്നു. ധർമ്മനഗർ ജില്ലയിലാണ് ബുധനാഴ്ച അക്രമസംഭവങ്ങൾ അരങ്ങേറിയത്. വി.എച്ച്.പി റാലിക്കിടെ ഒരു മുസ്ലിം പള്ളി തകർക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുകൾക്കെതിരെ നടന്ന അക്രമത്തിനെതിരായാണ് വി.എച്ച്.പി റാലി നടത്തിയത്.
ചാമിത്തല മേഖലയിലെ രണ്ട് കടകൾക്ക് ചൊവ്വാഴ്ച തീവെച്ചിരുന്നു. മുസ്ലിംകളുടെ മൂന്ന് വീടുകളും ചില കടകളും വി.എച്ച്.പി പ്രവർത്തകർ തകർത്തിട്ടുണ്ട്. റോവ ബസാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ബാനുപാഡ ചക്രബർത്തി പറഞ്ഞു.
മുസ്ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമണം നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തും ബജ്രംഗദളും വ്യാപക അക്രമം നടത്തുകയാണ്. 15ഓളം മുസ്ലിം പള്ളികളും നിരവധി വീടുകളും ആക്രമിക്കപ്പെട്ടു. മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകൾക്ക് നേരെയും ആക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.