എ.ബി.വി.പി പതാക ഉയർത്തി ത്രിപുര യൂനിവേഴ്സിറ്റി വി.സി; സാംസ്കാരിക സംഘടനയെന്ന് വിശദീകരണം
text_fieldsഅഗർത്തല: ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പതാക ഉയർത്തി ത്രിപുര യൂനിവേഴ്സിറ്റി വൈസ് ചാൻസലർ വിവാ ദത്തിൽ. ജൂലൈ 10ന് യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് വൈസ് ചാൻസലർ വിജയകുമാർ ലക്ഷ്മികാന്ത് റാവു ധരുർകർ എ.ബി.വി.പി പതാക ഉയർത്തിയത്. എ.ബി.വി.പി സാംസ്കാരിക സംഘടന മാത്രമാണെന്നും ഇവർക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധമില്ലെന്നുമാണ് വി.സിയുടെ വിശദീകരണം.
2018 ജൂലൈയിലാണ് ത്രിപുര യൂനിവേഴ്സിറ്റി വി.സിയായി വിജയകുമാർ നിയമിതനായത്. സ്വാമി വിവേകാനന്ദൻെറ ചിക്കാഗോ പ്രഭാഷണത്തിൻെറ 125ാം വാർഷികത്തോട് അനുബന്ധിച്ച നടന്ന പരിപാടിയിലാണ് അദ്ദേഹം എ.ബി.വി.പി പതാക ഉയർത്തിയത്.
എ.ബി.വി.പി ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘനയോ അല്ല. അതൊരു സാംസ്കാരിക സംഘടനയാണ്. ജനസംഘത്തിന് ഏറെ മുമ്പ് തന്നെ എ.ബി.വി.പി രൂപീകരിച്ചിരുന്നു. സംഘടനക്ക് രാഷ്ട്രീയപാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.