ത്രിപുര അക്രമം: ജുഡീഷ്യൽ അന്വേഷണം വേണം –വസ്തുതാന്വേഷണ സംഘം
text_fieldsന്യൂഡൽഹി: ത്രിപുരയിൽ മുസ്ലിംകൾക്കു നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതികൾക്കും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനം സന്ദർശിച്ച മുസ്ലിം സംഘടനകളുടെ വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.
ഏകപക്ഷീയ ആക്രമണമാണ് നടന്നതെന്ന് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടി. നവൈദ് ഹാമിദ് (പ്രസിഡൻറ്, അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ), പ്രഫ. സലിം എൻജിനീയർ, (ഉപാധ്യക്ഷൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്), ഡോ. മുഹമ്മദ് ഷയീസ് തെയ്മി ( സെക്രട്ടറി, മർക്കസി ജംഇയത് അഹ്ലെ ഹദീസ് ഹിന്ദ്), ഷംസ് തബ്റേസ് ഖാസിമി (ഓൾ ഇന്ത്യ മില്ലി കൗൺസിൽ), ഷഫീഖുർ റഹ്മാൻ (പ്രസിഡൻറ്, സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ, ത്രിപുര), മൗലാന ഫരീദുദ്ദീൻ ഖാസിമി (ഇമാറത്തെ ശരീഅ) തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ത്രിപുരയിലെ എട്ടിൽ നാലു ജില്ലകളിലും അതിക്രമം നടന്നതായി സംഘാംഗങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ മാസം 19ന് തുടങ്ങി 26 വരെ പലയിടത്തായി അക്രമ സംഭവങ്ങൾ അരങ്ങേറിയപ്പോൾ ന്യൂനപക്ഷ സംരക്ഷണത്തിൽ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാറും പൊലീസും കാണിച്ചത്. ആർക്കുമെതിരെ നടപടിയില്ലാത്ത ചുറ്റുപാടിൽ മുസ്ലിംകൾ ഭയപ്പാടിലാണ്. 16 പള്ളികൾ കത്തിക്കുകയോ തകർക്കുകയോ ചെയ്തു. ഖുർആൻ അടക്കം ചാമ്പലാക്കി. ഒട്ടേറെ കടകൾ തകർത്തു. ബംഗ്ലാദേശിലെ സംഭവങ്ങളുടെ പേരിൽ ആസൂത്രിതമായ ആക്രമണമാണുണ്ടായത്.
വി.എച്ച്.പിയുടെയും ബജ്റംഗ്ദളിെൻറയും പുറത്തു നിന്നെത്തിയ ആളുകൾ ചെറുസംഘങ്ങളായി തിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ നിർബാധം അഴിഞ്ഞാടി. നഷ്ടപ്പെട്ടതിെൻറ ആറിലൊന്നു മാത്രമാണ് ചിലർക്കെങ്കിലും നഷ്ടപരിഹാരമായി നൽകിയത്. ഏകപക്ഷീയ ആക്രമണത്തിെൻറ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരവും ജീവിത സുരക്ഷിതത്വവും ലഭിക്കേണ്ടതുണ്ട്. സംഭവത്തിൽ ന്യൂനപക്ഷ സംരക്ഷണവും നീതിയും ഉറപ്പാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് വസ്തുതാന്വേഷണ സംഘം മുഖ്യമന്ത്രി ബിപ്ലവ് ദേവിന് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.