15ാം വയസിൽ വിവാഹം; 19ാം വയസിൽ പ്ലസ്ടുവിന് റാങ്ക് നേടി 19കാരിയായ അമ്മ
text_fieldsഅഗർത്തല: ത്രിപുരയിൽ 19കാരിയായ മാതാവിന് 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയവും റാങ്കും. 15ാം വയസിൽ വിവാഹിതയായി രണ്ടര വയസുകാരെൻറ അമ്മയായ സംഘമിത്ര ദേബാണ് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയവും റാങ്കും നേടിയത്.
വെള്ളിയാഴ്ച ത്രിപുര ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ച 12ാം ക്ലാസ് പരീക്ഷ ഫലത്തിലാണ് ദേബ് ആദ്യ പത്ത് റാങ്കുകാരിൽ ഒരാളായി മറിയത്. ആർട്സ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ അവർ 92.6 ശതമാനം മാർക്കുമായി സ്വന്തം വിഭാഗത്തിൽ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളിലുമായി ഒമ്പതാം സ്ഥാനത്തുമെത്തി.
വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാന നഗരിയായ അഗർത്തലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഗാന്ധിഗ്രാം ആണ് ദേബിെൻറ സ്വദേശം. കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫ് ജവാൻ രാജു ഘോഷാണ് ഭർത്താവ്.
'വീട്ടുജോലികൾക്കൊപ്പം എെൻറ കുഞ്ഞിെൻറ കാര്യങ്ങൾ കുടി നിറവേറ്റിയ ശേഷമാണ് ഞാൻ പഠിച്ചത്. വീട്ടുകാർ നന്നായി സഹായിച്ചു. ഫലത്തിൽ ഞാൻ അതീവ സന്തുഷ്ഠയാണ്. ഇപ്രകാരം തന്നെ ഡിഗ്രിയും നേടാൻ ആഗ്രഹിക്കുന്നു' ദേബ് പറഞ്ഞു.
ഇതേ പ്രദേശത്ത് നിന്ന് തന്നെയുള്ള കർഷകെൻറ മകളാണ് ദേബ്. ഹൈസ്കൂൾ തലത്തിൽ 77 ശതമാനം മാർക്ക് നേടിയെങ്കിലും ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞതിനാൽ പഠനത്തിൽ ഇടവേള വന്നു.
ഉന്നത വിജത്തിെൻറ ആരവങ്ങൾക്കിടയിലും ശൈശവ വിവാഹം ചോദ്യചിഹ്നമായി തുടരുകയാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ ശൈശവ വിവാഹങ്ങൾ തടയാനാകുന്നില്ല.
ഈയിടെ നടത്തിയ ഒരു പഠനത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ത്രിപുര. ഇവിടെ നടക്കുന്ന വിവാഹങ്ങളിൽ 21.6 ശതമാനവും ശൈശവ വിവാഹങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.