Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
trivandrum airport
cancel
Homechevron_rightNewschevron_rightIndiachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്​; കരാർ ഒപ്പിട്ടു​

text_fields
bookmark_border

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വർഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്​ഥർ, അദാനി എന്‍റർപ്രൈസസ്​ തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ.

തിരുവനന്തപുരം വിമാനത്താവളത്തിന്​ പുറമെ ജയ്​പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന്​ കൈമാറിയിട്ടുണ്ട്​. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന്​ കൈമാറിയതോടെ നടത്തിപ്പ്​ ചുമതല, വികസനം, പ്രവർത്തനം തുടങ്ങിയവ കമ്പനിയുടെ നേതൃത്വത്തിലാകും.

സംസ്​ഥാന സർക്കാറിന്‍റെ എതിർപ്പ്​ മറികടന്നാണ്​ കേന്ദ്രത്തിന്‍റെ നീക്കം. അദാനി ഗ്രൂപ്പിന്​ വിമാനത്താവളം കൈമാറുന്നതിനെതിരെ കേരളം സു​പ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ വിമാനത്താവളത്തിന്‍റെ കൈമാറ്റം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani Groupprivatisationtrivandrum airportAAI
Next Story