'ആർ.എസ്.എസ് ശിങ്കിടിയായ അണ്ണാ ഹസാരെ ആറു വർഷത്തിനുശേഷം ഉറക്കമുണർന്നിരിക്കുന്നു'
text_fieldsന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയുമായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലാണ് വിമർശനങ്ങളുടെ പെരുമഴ. ബി.ജെ.പി-ആർ.എസ്.എസ് ടീമിനുവേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് അണ്ണാ ഹസാരെയെന്നും ഏറെ ആവേശത്തോടെ കർഷകർ നടത്തുന്ന സമരത്തിലേക്ക് അദ്ദേഹത്തെ ആനയിക്കരുതെന്നും പലരും ഓർമിപ്പിക്കുന്നു. സമരം പൊളിക്കാൻ അണ്ണാ ഹസാരെയെ സംഘ്പരിവാർ രംഗത്തിറക്കിയതാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നൽകുന്നവരുമുണ്ട്.
മുമ്പ് യു.പി.എ സർക്കാറിെൻറ കാലത്ത് അഴിമതിക്കെതിരെ അരവിന്ദ് കെജ്രിവാളുമൊത്ത് ഡൽഹി രാംലീല മൈതാനിയിൽ നടത്തിയ പ്രേക്ഷാഭം ബി.ജെ.പിക്ക് അധികാരത്തിൽ കയറാനുള്ള വഴിയൊരുക്കുന്നതിനായിരുന്നുവെന്ന വിലയിരുത്തൽ പിന്നീട് സജീവമായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയശേഷം പിന്നീട് സമരപരിപാടികളുമായി അണ്ണാ ഹസാരെയെ എവിടെയും കണ്ടിരുന്നുമില്ല. കർഷക സമരത്തിന് രാജ്യമെങ്ങും നിറഞ്ഞ ജനപിന്തുണ ലഭിക്കുന്നുവെന്നതിനാൽ ഹസാരെ അവസരം മുതലെടുത്ത് വീണ്ടും രംഗത്തുവരികയാണെന്നാണ് ഇപ്പോഴുയരുന്ന വിമർശനം. ആറു വർഷത്തെ ഉറക്കമുണർന്ന് അദ്ദേഹം വീണ്ടുമെത്തുന്ന പരിഹാസമാണ് മിക്കവരും ഉയർത്തുന്നത്.
'ഏറ്റവും വെറുക്കപ്പെടേണ്ട ആർ.എസ്.എസ് ഉൽപന്നമാണ് അണ്ണാ ഹസാരെ' എന്ന് പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ സ്വാതി ചതുർവേദി ട്വിറ്ററിൽ കുറിച്ചു. 'ആർ.എസ്.എസ് ശിങ്കിടിയായ അണ്ണാ ഹസാരെ ആറു വർഷത്തിനുശേഷം ഉറക്കമുണർന്നിരിക്കുന്നു' എന്നായിരുന്നു ഒരു ട്വീറ്റിലെ പരിഹാസം. 'അണ്ണാ ഹസാരെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റിരിക്കുന്നു. ഇയാളെ സൂക്ഷിക്കണം. നാഗ്പൂരിലെ കാവിക്കാർക്കുവേണ്ടി കർഷക സമരത്തെ ഇദ്ദേഹം അട്ടിമറിക്കും.'-േബ്ലാഗറായ അനുരാഗിെൻറ ട്വീറ്റ് ഇങ്ങനെയായിരുന്നു.
'അണ്ണാ ഹസാരെ തെൻറ ഫാംഹൗസിൽതന്നെ തുടരുന്നതാണ് നല്ലത്. അദ്ദേഹത്തിെൻറ ഇടപെടൽ കർഷക മുന്നേറ്റത്തെ ദുർബലപ്പെടുത്താനേ ഉപകരിക്കൂ. ഇത് സംഘ് പരിവാറിെൻറ കുരുട്ടുബുദ്ധിയാണ്. നേരത്തേ ലോക്പാൽ സമരത്തിലെന്നപോലെ ഇയാളെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള പിണിയാളായി ഉപയോഗിക്കുകയാണ്.' -മാധ്യമപ്രവർത്തകനായ പവ്നീത് സിങ് ഛദ്ദ കുറിച്ചു.
'ചൂടുള്ള വാർത്ത: രാജ്യത്തെ അഴിമതിക്കെതിരെ താൻ കുരിശുയുദ്ധവുമായി രംത്തുവരുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരിക്കുന്നു. പക്ഷേ, ഒരു നിബന്ധനയുണ്ടെന്ന് മാത്രം-കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരായിരിക്കണം' -ഒരു ട്വീറ്റിൽ ഇങ്ങനെ കുറിച്ചു. 'ഇന്ത്യക്ക് അഭിനന്ദനങ്ങൾ, അണ്ണാ ഹസാരെ കർഷകർക്ക് പിന്തുണയുമായി പ്രതിഷേധ രംഗത്തിറങ്ങിയിരിക്കുന്നു. വൈകാതെ അദ്ദേഹം, രണ്ടാമത്തെ കെജ്രിവാളിനെ നമുക്ക് സംഭാവന ചെയ്യും' -മെറ്റാരു ട്വീറ്റ് ഇങ്ങനെയായിരുന്നു.
'അണ്ണാ ഹസാരെയെ ആർക്കും വിലക്കു വാങ്ങാനാവില്ല. അദ്ദേഹം വായ്പാടിസ്ഥാനത്തിൽ മാത്രം ലഭ്യമാകുന്നതാണ്.' -ഒരാൾ പരിഹസിച്ചതിങ്ങനെ. 'അണ്ണാ ഹസാരെയെ വിശ്വസിക്കരുത്. അയാൾ ബി.ജെ.പി-ആർ.എസ്.എസ് ടീമിെൻറ നിർദേശങ്ങൾക്കനുസരിച്ച് ആടിക്കളിക്കുന്ന യന്ത്രപ്പാവയാണ്' -സാമൂഹിക പ്രവർത്തകനായ ചിനു മഹാപാത്ര ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
'അണ്ണാ ഹസാരെ ഇപ്പോൾ ഡൽഹിയിൽ വന്നതിൽ ഖേദിക്കുന്നുണ്ടാകും. പണ്ട് അദ്ദേഹത്തിെൻറ അനുയായികൾ ഇന്ന് അവിടുത്തെ നേതാക്കന്മാരാണ്. പഴയ ലീഡർക്ക് ഇന്ന് പ്രസക്തിയൊന്നുമില്ലാതായി.' -മറ്റൊരു ട്വീറ്റിലുണ്ടായിരുന്നത് ഇതായിരുന്നു. ഫാഷിസ്റ്റുകൾ അധികാരത്തിലേറിയതിെൻറ കാരണക്കാർ അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളുമാണെന്ന് മറ്റൊരു ട്വീറ്റിൽ ഒരാൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.