സുഷമക്കെതിരായ ട്രോളുകൾ തെറ്റ് –മന്ത്രി രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: മിശ്രവിവാഹിതർക്ക് പാസ്പോർട്ട് അനുവദിച്ചത് മുസ്ലിം പ്രീണനമാണെന്ന് ആരോപിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരായ ട്രോളുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ചീത്തവിളി തുടരുകയാണ്. ഇൗ സാഹചര്യത്തിൽ സുഷമയെ പിന്തുണച്ച് സഹപ്രവർത്തകനായ മന്ത്രി രംഗത്തുവരുന്നത് ആദ്യമാണ്.
‘എെൻറ അഭിപ്രായത്തിൽ, ഇതു തെറ്റാണ്’ സുഷമക്കെതിരായ ട്രോളുകൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി രാജ്നാഥ് സിങ് പറഞ്ഞു. ‘ജനാധിപത്യത്തിൽ വ്യത്യസ്താഭിപ്രായങ്ങൾ സ്വാഭാവികമാണ്. വിമർശനമാവാം. പക്ഷേ, മോശം പെരുമാറ്റം പാടില്ല. വിമർശിക്കുേമ്പാൾ മാന്യമായ ഭാഷ ഉപയോഗിക്കണം -അദ്ദേഹം തുടർന്നു.
ട്രോൾയുദ്ധം രൂക്ഷമായപ്പോൾ സുഷമ ട്വിറ്ററിൽ ഇതു അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി രംഗത്തുവന്നു. 57 ശതമാനം പേർ ട്രോളുകളെ എതിർത്തപ്പോൾ 40 ശതമാനം മന്ത്രിക്കെതിരായ വിമർശനം അംഗീകരിച്ച് രംഗത്തുവന്നു.
പാസ്പോർട്ട് അപേക്ഷയുമായി ലഖ്നോയിലെ സേവാകേന്ദ്രയിലെത്തിയ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലംമാറ്റിയിരുന്നു. ഹിന്ദു യുവതിയെ വിവാഹംചെയ്ത മുസ്ലിമായ ഭർത്താവിനോട് ഹിന്ദു മതത്തിേലക്ക് മാറണമെന്ന് മിശ്ര നിർദേശിച്ചതാണ് പരാതിക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.