'ട്രോളുകൾ എന്‍റെ വഴികാട്ടി; എന്തിനുവേണ്ടി നിലകൊള്ളണമെന്ന് അവ എന്നെ പഠിപ്പിക്കുന്നു' -രാഹുൽ
text_fieldsന്യൂഡൽഹി: ട്രോളുകൾ തന്‍റെ വഴികാട്ടിയാണെന്നും സ്വന്തം അവബോധങ്ങളെ കരുത്തുറ്റതാക്കാൻ അവ തന്നെ സഹായിച്ചതായും രാഹുൽ ഗാന്ധി. ചിക്കാഗോ സർവകലാശാല പ്രതിനിധി ദീപേഷ് ചക്രവർത്തിയോട് സംസാരിക്കവേയാണ് രാഹുൽ ട്രോളുകളെ കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'ഞാൻ മുന്നോട്ട് പോകുമ്പോൾ ആശയങ്ങളുടെ പോരാട്ടവും നടക്കുന്നുണ്ട്. മറ്റ് ആശയങ്ങൾ ആക്രമിക്കുമ്പോൾ അത് എന്നെ തന്നെ പരിഷ്കരിക്കാൻ സഹായിക്കുന്നു. ഞാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ അവബോധത്തെ ട്രോളുകൾ കരുത്തുറ്റതാക്കുന്നു. അവ മിക്കവാറും എനിക്ക് വഴികാട്ടി പോലെയാണ്. എവിടെ പോകണമെന്നും എന്തിനുവേണ്ടി നിലകൊള്ളണമെന്നും അവ എന്നോട് പറയുന്നു. ഇതൊരു പരിണാമമാണ്'-രാഹുൽ പറഞ്ഞു. ചില നിലപാടുകൾക്ക് വേണ്ടി പോരാടിയാണ് തന്‍റെ മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ടതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാഹുൽ പറഞ്ഞു. സംഭാഷണത്തിൽ മോദി സർക്കാരിനെ രാഹുൽ രാഹുൽ രൂക്ഷമായി വിമർശിച്ചു.
'ഞാൻ ഈ യാത്രയിൽ കൂടുതൽ മുന്നോട്ട് പോകുമ്പോൾ എന്‍റെ ആശയങ്ങൾ കൂടുതൽ തെളിമയുള്ളതാകുന്നു. 15-20 വർഷം മുമ്പ് രാഷ്ട്രീയത്തിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്‍റെ ഉത്തരം ഇന്നത്തെ അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും'-എന്തുകൊണ്ടാണ് രാഷ്ട്രീയം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഉത്തരമായി രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.