ടി.ആർ.പി തട്ടിപ്പ്: റിപ്പബ്ലിക് ടി.വിക്കെതിരായ കേസ് അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ടി.ആർ.പി തട്ടിപ്പ് കേസിൽ പങ്ക് ആരോപിക്കപ്പെട്ട അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ. കേസിൽ അറസ്റ്റുണ്ടാകുമെങ്കിൽ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ- ചീഫ് അർണബ് ഗോസ്വാമിക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസ് നൽകാനും കോടതി ആവശ്യപ്പെട്ടു.
പൊലീസിനും സംസ്ഥാന സർക്കാറിനുമെതിരായ റിേപ്പാർട്ടുകളുടെ പേരിൽ അർണബിനും അദ്ദേഹത്തിന്‍റെ എ.ആർ.ജി ഔട്ട്ലയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അർണബിനു വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. അതിനാൽ പൊലീസ് നൽകിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. 'വേറെയും ചാനലുകൾ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്‍റെ ചാനൽ ജീവനക്കാരെ മാത്രം ലക്ഷ്യമിടുകയാണ്. അന്വേഷണം ആരംഭിച്ച് നാലു മാസമായിട്ടും ചാനലിനോ അർണബിനോ എതിരെ തെളിവുകെളാന്നും ലഭിച്ചിട്ടില്ല- അഭിഭാഷകൻ കോടതി മുമ്പാകെ കൂട്ടിച്ചേർത്തു.
എന്നാൽ, അന്വേഷണം 12 ആഴ്ചക്കകം പൂർത്തിയാകുമെന്ന് സർക്കാറിനു വേണ്ടി ഹാജരായ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
അന്വേഷണം മരവിപ്പിക്കണമെന്ന അർണബിന്‍റെ ആവശ്യം കോടതി തള്ളി. യഥാർഥ പ്രതി ആരെന്ന വിഷയത്തിൽ ഇനിയും കൃത്യത വരാത്തതിനാൽ തള്ളാനാവില്ലെന്നായിരുന്നു വിശദീകരണം. അന്വേഷണവുമായി സഹകരിക്കാൻ അർണബിനോട് കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.