ടി.ആർ.പി തട്ടിപ്പ്: അർണബിനെതിരെ തെളിവുണ്ടെന്ന് മുംബൈ പൊലീസ്
text_fieldsമുംബൈ: ടി.ആർ.പി റേറ്റിങ് പെരുപ്പിച്ചുകാട്ടാൻ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചാർജ് അർണബ് ഗോസ്വാമി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് ബോംെബ ഹൈകോടതിയിൽ മുംബൈ പൊലീസ്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരായ എ.ആർ.ജി ഒൗട്ട്ലിയർ മീഡിയ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിെൻറ അവകാശവാദം.
ഹരജിയിൽ വിധിയാകുംവരെ അർണബ് അടക്കമുള്ളവർക്കെതിരെ പൊലീസ് നടപടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അർണബിെൻറയും കമ്പനിയുടെയും അഭിഭാഷകർ എത്താത്തതിനാൽ വാദപ്രതിവാദം നടന്നില്ല. കോടതി തുടർനടപടി 15ലേക്ക് മാറ്റി. അതുവരെ പൊലീസ് നടപടിയെടുക്കില്ലെന്ന് മുംബൈ പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ഹരിഷ് സാൽവെയാണ് അർണബിെൻറ അഭിഭാഷകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.