ഹൈദരാബാദ് വിമോചനദിനത്തിൽ ടി.ആർ.എസിനെ 'കുത്തി' അമിത് ഷാ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ഇതുവരെ 'ഹൈദരാബാദ് വിമോചനദിനം' ഔദ്യോഗികമായി ആചരിക്കാത്തത് വോട്ടുബാങ്ക് രാഷ്ട്രീയം കൊണ്ടാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ. ടി.ആർ.എസിനെ ലക്ഷ്യംവെച്ചാണ് അമിത് ഷായുടെ വാക്കുകൾ.
ചില നേതാക്കൾ ആഘോഷമുണ്ടാകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും അധികാരത്തിലെത്തിയതോടെ പിന്നീട് അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ സൂചിപ്പിച്ച് ഷാ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ഹൈദാബാദ് വിമോചന ദിന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൈസാം ഭരണത്തിലായിരുന്ന ഹൈദരാബാദ് 1948 സെപ്റ്റംബർ 17നാണ് ഇന്ത്യയിൽ ലയിപ്പിക്കുന്നത്. വിമോചനത്തിന്റെ കാരണക്കാരൻ സർദാർ വല്ലഭ്ഭായി പട്ടേൽ ആണെന്നും നൈസാമിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയില്ലെങ്കിൽ അഖണ്ഡ ഭാരതമെന്ന സങ്കൽപം യാഥാർഥ്യമാക്കാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും ഷാ പറഞ്ഞു. നൈസാമിന്റെ കാലത്ത് 'റസാക്കർമാരുടെ' നേതൃത്വത്തിൽ നടന്ന ക്രൂരതകൾ അദ്ദേഹം പരാമർശിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ സ്മരിക്കുന്ന വേളയിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.വി. നരസിംഹറാവുവിനും ഷാ ആദരാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.