ബി.ജെ.പി എം.പിയുടേത് വ്യാജ ബിരുദാനന്തര ബിരുദമെന്ന് ടി.ആർ.എസ് നേതാവ്
text_fieldsഹൈദരാബാദ്: ബി.ജെ.പി എം.പിയുടെ കൈവശമുള്ളത് വ്യാജ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റെന്ന ആരോപണവുമായി തെലുങ്കാന ര ാഷ്ട്ര സമിതി (ടി.ആർ.എസ്) നേതാവ്. ബി.ജ.പി നേതാവും നിസാമാബാദ് എം.പിയുമായ ഡി. അരവിന്ദ് കുമാറിനെതിരെയാണ് ടി.ആർ.എസ് നേതാ വായ കൃഷ്ണാങ്ക് ആരോപണം ഉന്നയിച്ചത്.
ജനാർധൻ റായ് നഗർ വിദ്യാപീഠ് യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ ിൽ ബിരുദാനന്തര ബിരുദം ഉണ്ടെന്നാണ് അരവിന്ദ് കുമാർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. ബി.ജെ.പി എം.പി എൻറോൾ ചെയ്തിട്ടില്ലെന്നും 2018ൽ എം.എ നേടിയിട്ടില്ലെന്നും വിദ്യാപീഠം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തെലുങ്കാനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോലും എം.പി ചേർന്നിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റ് ആണ് അദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച എം.പിയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടു. അരവിന്ദ് കുമാർ രാജിവെക്കണമെന്നും ടി.ആർ.എസ് നേതാവ് ആവശ്യപ്പെട്ടു.
അനാവശ്യ ആരോപണമാണ് അരവിന്ദ് കുമാറിനെതിരെ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എൻ.വി സുഭാഷ് പ്രതികരിച്ചു. ജനാർധൻ റായ് നഗർ വിദ്യാപീഠ് യൂനിവേഴ്സിറ്റിയിൽ നിന്ന് മികച്ച വിജയമാണ് അദ്ദേഹം നേടിയത്. അതിനുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.