ഫോറസ്റ്റ് ഉദ്യോഗസ്ഥക്ക് ടി.ആർ.എസ് പ്രവർത്തകരുടെ മർദനം
text_fieldsഹൈദരാബാദ്: പൊലീസിനും ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥക്കും തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പ്രവർത്തകരുടെ ക്രൂര മ ർദനം. തെലങ്കാന സർക്കാറിന്റെ വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥരെയാണ് ടി.ആർ.എസ് പ്രവർത്ത കരടങ്ങിയ ജനക്കൂട്ടം ആക്രമിച്ചത്.
ആസിഫാബാദ് ജില്ലയിലെ കാഗസ്നഗർ ബ്ലോക്കിലാണ് സംഭവം. വനവ്തകരണ യജ്ഞത്തിനുള്ള ഒരുക്കത്തിനായി സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒരു സംഘം തടയുകയും ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ വടി കൊണ്ട് വനിത ഉദ്യോഗസ്ഥയെ അടക്കം തല്ലി. പൊലീസ് എത്തി ഇവരെ രക്ഷിക്കുകയും പരിക്കേറ്റതിനാൽ ആശുപത്രിയിലാക്കുകയും ചെയ്തു.
വടി കൊണ്ട് ഉദ്യോഗസ്ഥയെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശത്തെ എം.എൽ.എ കൊനേരു കൊനപ്പയുടെ സഹോദരനാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണമുണ്ട്.#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29-06) pic.twitter.com/FPlME1ygCp
— ANI (@ANI) June 30, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.