കെ.സി.ആറിനെ മുഖ്യമന്ത്രിയാക്കണമെന്ന് കുറിപ്പെഴുതി ടി.ആർ.എസുകാരൻ ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ടി.ആർ.എസ് പ്രവർത്തകനെ പാർട്ടി ഒാഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി.ആർ.എസ് നേതാവ് കെ.സി റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് തൂങ്ങിമരിച്ചത്.
ഗുരുവപ്പ എന്നയാളാണ് കുതുബുല്ലാപുരിലെ പാർട്ടി ഒാഫീസിൽ ആത്മഹത്യ ചെയ്തത്. ‘തെലങ്കാനയിൽ കെ.സി.ആർ തന്നെ അടുത്ത മുഖ്യമന്ത്രിയാവണം. നിയമസഭാ സ്ഥാനാർഥി ബഹുഭൂരിപക്ഷ വോട്ട് നേടി വിജയിക്കണം. തെലങ്കാനയുടെ ഭരണം മറ്റൊരാളുടെ കൈകളിലേക്ക് പോകാൻ അനുവദിക്കരുത് -ഇതായിരുന്നു ആത്മഹത്യകുറിപ്പ്.
കൂടുതൽ പരിശോധനക്കും പോസ്റ്റ് മോർട്ടത്തിനുമായി ഗുരുവപ്പയുടെ മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ബച്ചുപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
119 മണ്ഡലങ്ങളിലേക്കുള്ള തെലങ്കാന തെരഞ്ഞെടുപ്പ് ഡിസംബർ 7നാണ്. 11നാണ് വോെട്ടണ്ണൽ. പുതിയ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.