കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സുവർണ ക്ഷേത്രം സന്ദർശിച്ചു
text_fieldsന്യൂഡൽഹി: എട്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുടുംബസമേതം പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ചു. ശ്രീ ഗുരുറാം ദാസ്ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. കോൺഗ്രസ് നേതാക്കളായ ഹർദീപ് സിങ് പുരിയും നവ്ജ്യോത് സിങ് സിദ്ദുവും കനേഡിയൻ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു.
സുവർണ ക്ഷേത്രത്തിൽ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര മനോഹരവും അർഥപൂർണവുമായ സ്ഥലത്ത് ലഭിച്ച സ്വീകരണം മൂലം ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് ട്രൂഡോ സന്ദർശക പുസ്തകത്തിൽ എഴുതി.
കുർത്തയും പൈജാമയും ധരിച്ച് തലമറച്ചാണ് ക്ഷേത്ര സന്ദർശനം നടത്തിയത്. ഭാര്യയും മക്കളും േക്ഷത്രാചാര പ്രകാരം തലമറച്ചിരുന്നു. പ്രാർഥനകൾക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രി അമൃത്സറിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
അമൃത്സറിലെ താജ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. ട്രൂഡോവിനൊപ്പം ഇന്ത്യ സന്ദർശനത്തിനു വന്ന ആറു മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.