തൃപ്തി ദേശായി ഷിർദി സായിബാബ ക്ഷേത്രനഗരിയിൽ പ്രവേശിക്കുന്നത് തടഞ്ഞു
text_fieldsമുംബൈ: ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിർദി മേഖലയിൽ പ്രവേശന വിലക്ക്. ഡിസംബർ പതിനൊന്ന് വരെ തൃപ്തിക്ക് ഷിർദി മുൻസിപ്പൽ പരിധിക്കുള്ളിൽ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഭക്തർ മാന്യമായ വസ്ത്രങ്ങൾ ധരിക്കണ'മെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബോർഡ് ക്ഷേത്രത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു. പൂജാരികൾ അർധനഗ്നരായി നിൽക്കുമ്പോൾ ഭക്തരോട് മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയാൻ എന്ത് അവകാശമാണ് ക്ഷേത്രം ഭരവാഹികൾക്കുള്ളത് എന്നായിരുന്നു തൃപ്തി പ്രതികരിച്ചത്. ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും ചേർന്ന് നേരിട്ടെത്ത് നീക്കം ചെയ്യുമെന്നും തൃപ്തി മുന്നറിയിപ്പ് നൽകി.
ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്തരുതെന്നും ഭക്തനെയോ ഭക്തയെയോ അവർ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.