സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമല്ല -തൃപ്തി ദേശായി
text_fieldsമുംബൈ: നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്തുതന്നെ ശബരിമല സന്ദര്‍ശിക്കുമെന്ന് മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യം. സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന് കരുതുന്നില്ലെന്നും ത--ൃപ്തി വ്യക്തമാക്കി.
ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഡിസംബർ അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. സമാന നിലപാടുകളുള്ള സംഘടനകള്‍ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി പറഞ്ഞു
സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകള്‍ ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെ പ്രക്ഷോഭം തുടരും. ശബരിമല ദര്‍ശനം സംബന്ധിച്ച് വിവിധ പല കോണുകളില്‍ നിന്നും ഉയരുന്ന ഭീഷണികളെ ഭയക്കുന്നില്ല. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി പറഞ്ഞു. മുംബൈയിലെ ഹാജി അലി ദർഗ സന്ദർശിക്കുകയായിരുന്നു തൃപ്തിയും സംഘവും.
ജനുവരി ആദ്യം താന്‍ നയിക്കുന്ന സ്ത്രീകളുടെ സംഘം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായി ശ്രമിച്ചാല്‍ അവരെ പമ്പയില്‍ തടയാന്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ വനിത വിഭാഗമായ ദുര്‍ഗാവാഹിനി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.