വിശ്വാസവോെട്ടടുപ്പ്: ഡി.എം.കെ ഹൈകോടതിയിൽ
text_fieldsചെന്നൈ: ഭൂരിപക്ഷം നഷ്ടപ്പെട്ട അണ്ണാ ഡി.എം.െക സർക്കാർ വിശ്വാസവോെട്ടടുപ്പ് തേടാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡി.എം.കെ മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി.
ദിനകരൻ പക്ഷത്തെ 19 എം.എൽ.എമാർ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്ന് ഗവർണർക്ക് കത്ത് നൽകിയതിന് പിന്നാലെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ രണ്ടു പ്രാവശ്യം പ്രതിപക്ഷം രാജ്ഭവനിൽ എത്തിയിരുന്നു. പ്രതിപക്ഷം എന്തുകൊണ്ട് അവിശ്വാസ നോട്ടീസ് നൽകുന്നില്ലെന്ന ചോദ്യത്തിന് ആദ്യം ഗവർണർ സഭ വിളിക്കെട്ടയെന്ന് സ്റ്റാലിൻ പ്രതികരിച്ചു. സഭ ചേർന്നാൽ നോട്ടീസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.