ഹരിയാന ഭൂമിയിടപാട്: സത്യം വിജയിക്കുമെന്ന് റോബർട്ട് വാദ്ര
text_fieldsന്യൂഡൽഹി: ഹരിയാനയിലെ വിവാദ ഭൂമിയിടപാടിലൂടെ നിയമവിരുദ്ധമായി 50 കോടിയിലേറെ രൂപ സമ്പാദിച്ചെന്ന ദിൻഗ്ര കമ്മറ്റി റിപ്പോർട്ടിനെതിരെ റോബർട്ട് വാദ്ര. സത്യം വിജയിക്കുമെന്നാണ് തനിക്കെതിരായ ആരോപണങ്ങൾക്കുള്ള മറുപടിയായി വാദ്ര ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നുരാവിലെയാണ് വാദ്രയുടെ പ്രതികരണം വന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ േറാബർട്ട് വാദ്ര 2008ൽ ഹരിയാനയിൽ അനധികൃതമായി ഭൂമി ഇടപാടുകൾ നടത്തുകയും 50 കോടിയിലേറെ സമ്പാദിക്കുകയും ചെയ്തതായി ജുഡീഷ്യൽ കമീഷൻ കണ്ടെത്തിയിരുന്നു. ഭൂവിനിയോഗ ചട്ടങ്ങൾ ലംഘിക്കാൻ വാദ്രക്ക് വഴിവിട്ട സഹായം ലഭിച്ചതായും ജസ്റ്റിസ് ദിൻഗ്ര സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, വാദ്രക്ക് വിശദീകരണത്തിന് അവസരം നൽകാതെയാണ് ജസ്റ്റിസ് എസ്.എൻ. ദിൻഗ്ര കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ കൃഷി ഭൂമി വാങ്ങാൻ ഭർത്താവ് റോബർട്ട് വാദ്രയുടെ പണം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. ആറു വർഷം ഇന്ദിരാ ഗാന്ധിയിൽ നിന്ന് ലഭിച്ച പരമ്പരാഗത സ്വത്തിെൻറ പാട്ടത്തുക ഉപയോഗിച്ചാണ് അഞ്ച് ഏക്കർ ഭൂമി വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയുടെ ഒാഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഗുഡ്ഗാവിലെ നാലു ഗ്രാമങ്ങളിൽ ഭൂമി പതിവ് മാറ്റം നടത്തിയതും വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ലൈസൻസ് ലഭിച്ചതുമുൾപ്പെടെ കാര്യങ്ങളായിരുന്നു ജുഡീഷ്യൽ കമീഷെൻറ അന്വേഷണ പരിധിയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.