ആദിത്യനാഥിനെ സംരക്ഷിക്കാൻ ട്വിറ്റർ പ്രചാരണവുമായി സംഘപരിവാർ
text_fieldsന്യൂഡൽഹി: ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 70 കുട്ടികൾ ദാരുണമായി മരിച്ചതിന് പിന്നാലെ യു.പി മുഖ്യമന്ത്രി ആദിത്യനാഥിെൻറ മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ സംഘപരിവാർ. ട്രൂത്ത് ഒാഫ് ഗൊരഖ്പൂർ എന്ന ട്വിറ്റർ കാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Brilliant! We now have a troll army bringing us the #TruthOfGorakhpur 1/n pic.twitter.com/GFgNc2teDX
— SamSays (@samjawed65) August 13, 2017
100ലധികം വരുന്ന ട്വിറ്റർ ഹാൻഡിലുകളിലൂടെ വ്യാപക പ്രചാരണമാണ് ആദിത്യനാഥിന് അനുകൂലമായി നടക്കുന്നത്. ഗൊരഖ്പൂർ സംഭവത്തിെൻറ സത്യമെന്ന പേരിൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ഇതിലൂടെ സംഘപരിവാർ സംഘടനകൾ ചെയ്യുന്നത്.
യു.പിയിൽ അഖിലേഷ് യാദവിെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്ന സമയത്തും വ്യാപകമായി ശിശുമരണങ്ങൾ നടന്നതായി ട്വീറ്റുകളിൽ പറയുന്നു. പണം കൊടുത്ത് പി.ആർ എജൻസികൾ വഴി നിയന്ത്രിക്കപ്പെടുന്ന ഇത്തരം ട്വിറ്റർ അക്കൗണ്ടുകളിലെ സന്ദേശങ്ങൾ വാട്സ് ആപ് വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗൊരഖ്പൂർ സംഭവത്തിന് ശേഷം രാജ്യത്തിലാകമാനം ബി.ജെ.പിക്ക് പ്രതിഛായ നഷ്ടമുണ്ടായിട്ടുണ്ട്. വൻ വിജയത്തോടെ യു.പിയിൽ അധികാരത്തിലെത്തിയെങ്കിലും ഗൊരഖ്പൂർ സംഭവം പാർട്ടിക്ക് തീരാകളങ്കമുണ്ടാക്കിയതായി സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് വിമർശനങ്ങളുയർന്നു കഴിഞ്ഞു. യു.പി ഉപമുഖ്യമന്ത്രി കേശവേന്ദ്ര മൗര്യ ഉൾപ്പടെയുള്ള നേതാക്കൾ ഇത് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതിനിടെയാണ് ആദിത്യനാഥിെൻറ നഷ്ടപ്പെട്ട മുഖം തിരിച്ച് പിടിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.