രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമം -മോഹൻ ഭഗവത്
text_fieldsനാഗ്പൂർ: ലോകത്തിന് മുന്നിൽ ഇന്ത്യ ശക്തമായ രാജ്യമായെന്നും കൂടുതൽ ആദരവ് നേടിയെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അതേസമയം, രാജ്യത്തെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ഇന്ത്യ ഭീഷണിയാണെന്നതരത്തിലുള്ള പ്രചാരണം അയൽരാജ്യമായ ബംഗ്ലാദേശിലും നടക്കുന്നു. സാംസ്കാരിക മാർക്സിസ്റ്റുകൾ സാമൂഹിക ഐക്യം തകർത്ത് സംഘർഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഗ്പൂരിൽ വിജയദശമി ഘോഷയാത്രയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച വിശ്വാസ്യതയാണ് ഇന്ത്യയെ കൂടുതൽ കുരുത്തുറ്റതാക്കിയത്. ഒരു രാജ്യത്തെ ശക്തമാക്കുന്നതിൽ ജനങ്ങളുടെ ദേശീയ സ്വഭാവത്തിന് വലിയ പങ്കുണ്ട്. ആധുനിക സാങ്കേതികവിദ്യകളും മാധ്യമങ്ങളും കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മൊബൈൽ ഫോണുകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമാണ് ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.
പ്രതീക്ഷകൾക്കൊപ്പം വെല്ലുവിളികളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച അഹല്യഭായ് ഹോൽക്കർ, ദയാനന്ദ സരസ്വതി, ബിർസ മുണ്ട തുടങ്ങിയവരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും മോഹൻ ഭഗവത് പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം എത്രത്തോളം വ്യാപിക്കുമെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.