ദിനകരന് ‘പ്രഷർ കുക്കർ’ ചിഹ്നം: കമീഷനോട് ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsചെന്നൈ: ടി.ടി.വി. ദിനകരൻ എം.എൽ.എ നയിക്കുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിന് ‘പ്രഷർ കുക്കർ’ ചിഹ്നം അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ഉത്തരവിടാനാ വില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെ ന്നും സുപ്രീംകോടതി. ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരൻ ‘പ്രഷർ കുക്കർ’ ചിഹ്നത്തിലാണ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.
ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിലും 20 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ‘കുക്കർ’ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.ടി.വി. ദിനകരൻ സമർപ്പിച്ച ഹരജിയിന്മേലാണ് വ്യാഴാഴ്ച സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. അമ്മ മക്കൾ മുന്നേറ്റ കഴകം അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലാത്തതിനാൽ പ്രത്യേക ചിഹ്നം നൽകാനാവില്ലെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
പൊതു പട്ടികയിലെ ചിഹ്നം ഒരു രാഷ്ട്രീയകക്ഷിക്ക് നിരന്തരമായി അനുവദിക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി. അതിനിടെ അണ്ണാ ഡി.എം.കെയുടെ ഒൗദ്യോഗിക ചിഹ്നമായ ‘രണ്ടില’യുമായി ബന്ധപ്പെട്ട് ടി.ടി.വി. ദിനകരൻ ഫയൽ ചെയ്ത കേസിൽ നാലാഴ്ചക്കകം വിധിപറയാൻ ഡൽഹി ഹൈകോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.