നജീബിന് നീതി തേടി മാതാവ് സി.ബി.െഎ ആസ്ഥാനത്ത് സമരം തുടങ്ങി
text_fieldsന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് (ജെ.എൻ.യു) കാണാതായ നജീബ് അഹ്മദിെൻറ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മാതാവ് ഫാത്വിമ നഫീസിെൻറ നേതൃത്വത്തിൽ സി.ബി.െഎ ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി.
വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ ഉപരോധമടക്കമുള്ള സമരത്തിൽ ഫാത്വിമ നഫീസിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സർവകലാശാലകളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് പെങ്കടുക്കുന്നത്. േമയ് 16ന് സി.ബി.െഎ കേസ് ഏറ്റെടുത്തിട്ടും ഒന്നും ചെയ്യുന്നില്ലെന്ന് ഫാത്വിമ നഫീസ് ആരോപിച്ചു.
മൂന്ന് ഏജൻസികളാണ് മകെൻറ തിരോധാനം അന്വേഷിച്ചത്. എന്നാൽ, മകനെ കണ്ടെത്താനോ മർദിച്ച എ.ബി.വി.പിക്കാരെ േചാദ്യംചെയ്യാേനാ ഇതുവരെ ആരും തയറായിട്ടില്ല. മകന് നീതി ലഭിക്കുംവരെ പോരാടും. മുതിർന്ന സി.ബി.െഎ ഉദ്യോഗസ്ഥർ വന്ന് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുതന്നാേല സമരം അവസാനിപ്പിക്കൂവെന്നും അവർ പറഞ്ഞു.
സമരത്തിൽ പെങ്കടുക്കണമെന്ന് ഡൽഹിയിലെ വിദ്യാർഥികളോട് സമൂഹമാധ്യമങ്ങളിലൂടെ ഫാത്വിമ നഫീസ് ആവശ്യപ്പെട്ടു. നജീബിെന കണ്ടെത്താൻ സാധിക്കില്ലെങ്കിൽ കേസിൽനിന്ന് പിന്മാറാൻ സി.ബി.െഎ തയാറാവണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ സി.ബി.െഎക്കെതിരെ വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജെ.എൻ.യു വിദ്യാർഥി നേതാവ് മോഹിത് പാണ്ഡെ, സാമൂഹിക പ്രവർത്തകൻ നദീം ഖാൻ എന്നിവർ പറഞ്ഞു.
നജീബിെൻറ സഹോദരൻ മുജീബ്, സഹോദരി സദഫ്, ജെ.എൻ.യു വിദ്യാർഥി നേതാക്കളായ മോഹിത് പാണ്ഡെ, കനയ്യകുമാർ, രാഹുൽ സോൻ പിമ്പിൾ, ഉമർ ഖാലിദ്, ആർ.എസ്. വസിം, എസ്.െഎ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള തുടങ്ങി നിരവധി പേർ സമരത്തിൽ പെങ്കടുക്കുന്നുണ്ട്. ഇൗ മാസം 16ന് നജീബിെൻറ കേസ് ഹൈകോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.