സെക്കൻറുകളുടെ വ്യത്യാസത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി
text_fieldsന്യുഡൽഹി: യാത്രക്കിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാവുന്ന ദുരന്തം ഒഴിവായത് തലനാരിഴക്ക്. 328 യാത്രക്കാരുമായി പറന്നുയർന്ന ഇൻഡിഗോ വിമാനങ്ങളാണ് സെക്കൻറുകളുടെ വ്യത്യാസത്തിൽ വൻ ദുരന്തത്തിൽ നിന്നും രക്ഷെപ്പട്ടത്. ഇരു വിമാനങ്ങളുടെയും പൈലറ്റുമാർ സമർത്ഥമായി ദിശമാറ്റിയതിനാലാണ് വലിയ അപകടം നിന്ന് ഒഴിവായത്.
എയർ ബസ് എ-320െൻറ ഇൻഡിഗോ വിമാനങ്ങളാണ് രണ്ടും. കോയമ്പത്തൂർ-ഹൈദരബാദ് റൂട്ടിൽ സർവ്വീസ് നടത്തുന്ന 6ഇ-779 വിമാനവും ബംഗളൂരു-കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന 6ഇ-6505 വിമാനവുമാണ് ബംഗുളൂരുവിനു സമീപം രക്ഷപ്പെട്ടത്. കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന അപായ സന്ദേശം കോക്പിറ്റിൽ ലഭിക്കുമ്പോൾ ഇരു വിമാനങ്ങളും കേവലം എട്ട് കിലോമീറ്റർ മാത്രം അകലെയായിരുന്നു.
6ഇ-779 വിമാനത്തോട് 36000 അടിയിലേക്ക് ഉയരാനും 6ഇ-6505 വിമാനത്തോട് 28000അടിയിലേക്ക് താഴാനും എയർ ട്രാഫിക് കൺട്രോൾ ബോർഡിൽ നിന്ന് നിർദ്ദേശം ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ 6ഇ-779 27300 അടി ഉയരത്തിലും 6ഇ-6505 27500 അടി ഉയരത്തിലുമാണ് മുന്നോട്ടു കുതിച്ചത്. നേർക്കു നേർ എത്തിയ രണ്ടു വിമാനങ്ങളും 200 അടി വ്യാത്യാസത്തിലാണ് ദുരന്തത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത്. സംഭവത്തിൽ ദി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബോർഡ് അന്വേഷണം ആരംഭിച്ചു.
രക്ഷകനായി ടി.സി.എ.എസ്
വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള അവസാനത്തെ ആശ്രയമാണ് ടി.സി.എ.എസ്. മറ്റൊരു വിമാനം തൊട്ടടുത്ത് വരുന്ന സാഹചര്യമുണ്ടായാൽ പൈലറ്റിന് ഉച്ചത്തിൽ സന്ദേശം നൽകുന്ന സംവിധാനമാണിത്.
‘ഉയർത്തുക’, ‘താഴ്ത്തുക’, ‘ഉയരം കൂട്ടുക’, ‘ഉയരം കുറക്കുക’ തുടങ്ങിയ സന്ദേശങ്ങളാണ് ലഭിക്കുക. ടി.സി.എ.എസ് വഴി രണ്ടുവിമാനങ്ങളിലും അപകടം ഒഴിവാക്കാൻ ഉതകുന്ന നിർദേശങ്ങളാണ് നൽകുക. അതായത്, ഒരു വിമാനത്തിലെ പൈലറ്റിന് ‘ഉയർത്തുക’ എന്ന സന്ദേശം ലഭിക്കുേമ്പാൾ രണ്ടാമെത്ത പൈലറ്റിന് ‘താഴ്ത്തുക’ എന്ന സന്ദേശം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.