തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നു; മോദിയെ പരിഹസിച്ച് യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കുമായി ഉപമിച്ച് ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ. ചരിത്രത്തിൽ ധാരാളം ചക്രവർത്തിമാരും രാജാക്കന്മാരും നോട്ട് നിരോധനം നടപ്പാക്കിയിട്ടുണ്ട്. പ്രചാരത്തിലിരുന്ന പഴയ നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ അച്ചടിച്ച ചക്രവർത്തി 700 വർഷം മുമ്പുണ്ടായിരുന്നു. പേര് മുഹമ്മദ് ബിൻ തുഗ്ലക്ക് എന്നാണ്.
രാജ്യ തലസ്ഥാനം ഡൽഹിയിൽനിന്ന് ദൗലത്താബാദിലേക്ക് മാറ്റി കുപ്രസിദ്ധി നേടിയ ആളുമായിരുന്നു അദ്ദേഹം. അഹ്മദാബാദിൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു യശ്വന്ത് സിൻഹ. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് 3.75 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും വാജ്േപയി സർക്കാറിൽ ധനമന്ത്രിയായിരുന്ന അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം വലിയ പ്രാധാന്യമുള്ള നടപടിയായതിനാലാണ് ആർ.ബി.െഎ ഗവർണർക്കും ധനമന്ത്രിക്കും പകരം താൻതന്നെ പ്രഖ്യാപിക്കാമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്. പ്രഖ്യാപനത്തിനിടെ 75 തവണയെങ്കിലും കള്ളപ്പണത്തെക്കുറിച്ച് പറഞ്ഞു. കള്ളനോട്ട്, ഭീകരവാദം എന്നീ വാക്കുകളും പരാമർശിച്ചു. പക്ഷേ, ഡിജിറ്റൽ, കറൻസിരഹിത സമ്പദ് വ്യവസ്ഥ എന്നൊന്നും അന്ന് പറഞ്ഞ് കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.